അർഹതയില്ലാത്തവൻ ആഗ്രഹിച്ചാൽ അതിന്റെ പേരാണത്രേ......അത്യാഗ്രഹം...
വഴിയരികിൽ പിച്ച എടുക്കുന്നവനെ നോക്കി,
കൈയ്യിൽ കാശുള്ളവൻ വലിച്ചെറിയുന്ന ചില്ലറ പൈസ, വിശപ്പിന്റെ കഥപറയും...
ആഗ്രഹത്തിന്റെയും അത്യാഗ്രഹത്തിന്റെയും
അന്തരം കാട്ടിത്തരും.
അർത്ഥമില്ലാത്ത രണ്ടു വാക്കുകൾ,
അർഹതയും അനർഹതയും...
ഇതൊരു ചോദ്യമായി നിൽക്കട്ടെ..
നാളെ ഒരുപക്ഷെ ആ പിച്ചക്കാർക്കിടയിൽ
എന്നെയും കണ്ടേക്കാം, അതു,
വിശപ്പു മാറ്റാൻ ആവില്ല,
ഒരിറ്റു സ്നേഹത്തിനു വേണ്ടി ആകും.
അർഹതയില്ലാത്ത സ്നേഹം ആഗ്രഹിച്ചും,
അർഹത നോക്കാതെ സ്നേഹം കൊടുത്തും,
ലോകത്ത് ഒറ്റപ്പെട്ടുപോയ ഒരുവന്റെ അവസ്ഥ.
നീ അർഹതയുടേയും അനർഹതയുടേയും പേരിൽ തള്ളിക്കളഞ്ഞ സ്നേഹത്തിന്റെ നോവറിഞ്ഞവൻ.....
അന്നും ഈ അർഹതകെട്ടവന്റെ മുഖത്തൊരു ചിരിയുണ്ടാകും,
അതു തിരിച്ചറിവില്ലാത്ത നിനക്കു ഞാൻ നൽകുന്ന
പിച്ചയായിരിക്കട്ടേ....
No comments:
Post a Comment