എന്റെ ജീവിതം, എന്റെ മുറിവുകളെ-
പൊതിഞ്ഞുകെട്ടും തുണികഷ്ണങ്ങള്‍ മാത്രം.
ഹൃദയത്തില്‍ വേദനകള്‍ക്കായി മാത്രം-
സമയം കണ്ടെത്തിയ ജീവിതം.
ലോകത്തിനു മുന്നില്‍ ഞാന്‍ സന്തോഷത്തിന്റെ-
മുഖംമൂടിയണിയിച്ച എന്റെ ജീവിതം.
ആ ജീവിതം ഇന്നൊരു കണ്ണുനീര്‍ തുള്ളിയില്‍-
ആശ്വസം തേടുന്നു.
എന്റെ ഓര്‍മ്മകളും, എന്റെ സ്വപ്നങ്ങളും,..
എനിക്കു ദുഃഖങ്ങള്‍ മാത്രം.
കണ്ണുനീര്‍ ഒരു സത്യവും, ജീവിതം ആ-
സത്യത്തെ ചുമന്നുനടക്കും മഹാസത്യവും,.
ഇവയുടെ ലക്ഷ്യം മരണമെന്ന ലോകസത്യവും.
ഇന്നെന്റെ കാത്തിരിപ്പ് ആ മരണത്തിനായാണ്.
ഞാന്‍ മരിക്കുന്ന നാളില്‍,
അല്ല.,
ഞാന്‍ മരിക്കുമൊരു നാളില്‍..,
അന്നെന്റെ ദുഃഖങ്ങള്‍ എന്നില്‍ നിശബ്ദമാകും,
ആ നിശബ്ദത എന്റെ അരികില്‍ ചിലരുടെ കണ്ണുനീരാകും...
വെറുതെ മനുഷ്യനെ പേടിപ്പിക്കല്ലേ....
ReplyDeleteസുഖ ദുഃഖ സമ്മിശ്രമല്ലയോ ജീവിതം
ReplyDeleteഎന്റെ ജീവിതത്തെ അക്ഷരങ്ങളാല്‍ വരയ്ക്കുക
ReplyDeleteമാത്രമാണ് ഞാന്‍ ചെയ്തത്.
ഇനിയും കാണാത്ത മേഖലകളെത്രയെത്ര
ReplyDelete