ആത്മാവിലഗാധത്തിലിതെന്‍ ദുഃഖത്താല്‍-
കുറിക്കുന്നീവാക്കുകള്‍ ദൈവങ്ങളെ നിങ്ങള്‍ക്കായി.
സര്‍വ്വം ഗ്രഹിക്കും ദൈവങ്ങളറിയുമീ-
ആരുമറിയാത്തവന്‍ വാക്കും വേദനയും.
ഇതു വാക്കുകള്‍,
എന്റെ നോക്കുകള്‍,
ഈ ഭൂമിയില്‍ ഞാന്‍ കണ്ടകാഴ്ചകള്‍.
ചലനം നഷ്ടമായ്,
യാത്രകള്‍ക്കന്ത്യമായ്, ഇതു-
നന്മയാം നീര്‍ച്ചാലുകള്‍ വറ്റിവരണ്ടകാലം.
കരിപുരണ്ടു മങ്ങിയീ പകലുകള്‍,
പേടിസ്വപ്നങ്ങള്‍ വാഴുമീ രാത്രികള്‍,
നിശബ്ദമാ നീതിന്യായങ്ങള്‍,
മൗനമാ സത്യങ്ങള്‍,
ശൂന്യമാ നന്മകള്‍.
ഈ കാഴ്ചകള്‍തന്‍ യാത്രകള്‍ക്കവസാനം-
കത്തിയൊരുപിടിചാരമായിമാറുമീ ഭൂമി.
ദൈവങ്ങളേ...
മരവിച്ചമനസ്സുമായ് നിങ്ങള്‍ക്കായെഴുതുന്നു-
ഞാനീസ്നേഹവാക്കുകള്‍.,
അരുത്..വരരുതൊരിക്കലുമീ, നന്മയെകൊന്നി-
ന്നാ ശവംതിന്നുമീ ഭൂമിയില്‍.
ഇരിക്ക ദൈവങ്ങളെ നിങ്ങള്‍-
സ്നേഹംനിറയും ഉയരങ്ങളില്‍.
ദൈവങ്ങളേ...
ഇതെന്‍ സ്നേഹവാക്കുകള്‍,
ഈ ഭൂമിയില്‍ ഒരുകോണില്‍ മരിച്ചു-
ജീവിക്കുമൊരുവന്‍ നിങ്ങള്‍ക്കേകുന്നൊരു-
മുന്നറിയിപ്പിന്‍ വാക്കുകള്‍.
ചേതനകളേകിയ ആശകളുടെ പുലരികളോരോന്നും രാവിലൊടുങ്ങുമെന്നാകിലും
ReplyDeleteപുനർജന്മമേകാൻ ത്രാണിയുമായ് പ്രതീക്ഷയുടെ പകലിനിയും ഇവിടെ ബാക്കിയുണ്ട്,,,,rr
ദൈവം എവിടെ!!
ReplyDelete