സൗഹൃദം.
ഏകാന്തതയുമായി സൗഹൃദം പങ്കിട്ടുഞാന്‍.
അകലെ നില്‍ക്കുന്ന നഷ്ടസ്വപ്നങ്ങളേക്കാള്‍,
കൈതട്ടിയകന്ന സ്നേഹബന്ധങ്ങളേക്കാള്‍,
നിഴല്‍ക്കറുപ്പിലൊളിക്കുന്ന പ്രതീക്ഷകളേക്കാള്‍,
സുഖമുണ്ടതിനെന്നറിഞ്ഞു ഞാന്‍.
സൗഹൃദത്തിനപ്പുറം പറയാതെപറഞ്ഞ
എന്തൊക്കെയോ
നമുക്കിടയില്‍ മിഴിനീരായി മാറി.
എങ്കിലും പക്ഷേ...,
ഞാനറിയാതെ എന്നും എന്നെ
സ്നേഹിക്കുന്ന മറ്റൊരു സുഹൃത്തെന്റെ
അരികിലുണ്ട്,
എപ്പോഴും എന്റെ തോളില്‍
കൈയിട്ടിരിക്കുന്ന ഒരു സുഹൃത്ത് .
'മരണം' എന്ന ഏക ആത്മാര്‍ത്ഥ സുഹൃത്ത്.
ഞാനവനെ മറക്കാന്‍ ശ്രമിച്ചാലും
അവനെന്നെ മറക്കില്ല,
ഒരിക്കലാ സ്നേഹം ഞാന്‍
മനസ്സിലാക്കേണ്ടിവരും,
പിന്നെ ഞാനവനെ മാത്രം
സ്നേഹിക്കേണ്ടിവരും.....
നല്ല വരികള്‍
ReplyDeleteആശംസകള്‍
വലിയ സ്നേഹമൊന്നും ആവശ്യമില്ലാത്ത ഒരു സുഹൃത്താണു മരണം!!
ReplyDeleteഹൃദയം നിറഞ്ഞ നന്ദി.
ReplyDelete