Saturday, 5 March 2016







അ.
"അ-അമ്മ" എന്നു പഠിപ്പിച്ച നന്മയുടെ
കാലം കഴിഞ്ഞിരിക്കുന്നു.
ഇതു,  'അ' ഉപസര്‍ഗ്ഗമായി ചേര്‍ത്ത് -
തിന്മയ്ക്കു ജന്മം കൊടുക്കുന്ന കാലം.

സഹിഷ്ണുതയെ അസഹിഷ്ണുതയായും,
നീതിയെ അനീതിയായും,
സത്യത്തെ അസത്യമായും,
ധര്‍മ്മത്തെ അധര്‍മ്മമായും,
വിശ്വാസത്തെ അവിശ്വാസമായും,....തുടങ്ങി-
നന്മയെ തിന്മയിലേക്കു നയിക്കാന്‍
ലോകം മാറ്റി എഴുതിയ അക്ഷരം.
നന്മയ്ക്കു മുന്നില്‍ തിന്മയായി നിരര്‍ത്ഥകം
നിര്‍ത്തപ്പെടുന്ന പുനര്‍ജന്മം.
ഇതു 'അ' -യുടെ മാറ്റത്തിന്റെ കാലം.
അല്ല,
'അ' - കൊണ്ടൊരു മാറ്റത്തിന്റെ കാലം.

ഈ മാറ്റം,
ഇതു നാം വിശ്വസിക്കുന്നുവെങ്കില്‍,
ഇനിയൊരു ചോദ്യവും ഉത്തരവും മാത്രം ബാക്കി,

"ചോദ്യം : 'അ' -എന്നാല്‍....? "
"ഉത്തരം : അതു ഞാനും നീയും തന്നെ ".


3 comments:

  1. അ എന്നാൽ ഞാൻ മാത്രമാണു. ഞാൻ മാത്രമേയുള്ളു ഇപ്പോൾ ലോകത്തിൽ

    ReplyDelete
  2. 'അ'യെ ദുര്‍വിനിയോഗം ചെയ്യരുതെന്‍റെ മക്കളെ....
    ആശംസകള്‍

    ReplyDelete
  3. ഹൃദയം നിറഞ്ഞ നന്ദി.

    ReplyDelete