ഒരിക്കലാ ഗര്‍ഭപാത്രമെനിക്കായി കരുതിവച്ചവള്‍,
ചുമന്നെന്നെ ഏറെനാള്‍ ഞാനറിയാതവള്‍.
ഞാനവള്‍ക്കുള്ളില്‍ വേദനയെങ്കിലും,-
തന്നവള്‍തന്‍ രക്തവും ചൂടും ചുവപ്പും.
അറിഞ്ഞില്ല ഞാന്‍ ജീവിക്കിലും ആ ദിനങ്ങളെ,
എണ്ണി കാത്തവള്‍ ഞാന്‍ ജനിക്കും ദിനത്തിനായ്.
എന്നെ പത്തുമാസം ചുമന്നവള്‍, പെറ്റു-
ഈ ലോകസുഖങ്ങളില്‍ ചോരപ്പുതപ്പിനാല്‍.
ഇത്രനാള്‍ ഉദരത്തില്‍ എന്നെ ചുമന്നവള്‍,
ആ നിമിഷം തന്നുതന്‍ ചോര എനിക്കു പുതപ്പായി.
ഏറെനാള്‍ കഴിഞ്ഞറിഞ്ഞു ഞാന്‍, ആ-
നാരി എനിക്കമ്മയാണെന്നതും.
ഒരു വിളിക്കായ് അവളേറെക്കൊതിച്ചതായ വാക്കു-
വിളിച്ചു ഞാനാ നാരിയെ എന്‍ വായാല്‍..,
അമ്മ...അമ്മ...
ഈ വാക്കിന്‍ പവിത്രത അറിയുന്നു ഞാന്‍,-
മറക്കില്ല ഞാന്‍.
ജീവന്‍ തന്നതെനിക്കാ അമ്മ ഇന്നു-
ജീവനായ് മാറി ഈ ജീവിതത്തില്‍.
നിങ്ങളോടൊന്നേ പറയാനാഗ്രഹിക്കുന്നുള്ളൂ ഞാന്‍,-
ജീവനുള്ളിടത്തോളം മറക്കരുതാ വാക്കുകള്‍.,
അറ്റുപോകരുതൊരിക്കലും നിന്‍ അമ്മ തന്‍-
ബന്ധം ഒരു പൊക്കിള്‍ക്കൊടിപോല്‍..,
No comments:
Post a Comment