തുറക്കപ്പെടാത്ത പുസ്തകത്താളുകള്‍,
ആരോ എന്നോ വായിച്ചു മടക്കിയ-
അവസാന താളുകള്‍.,
ആരൊക്കെയോ എഴുതി ജീവന്‍ കൊടുത്തതും,
ആരുടെയൊക്കെയോ വായനയിലൂടെ ജീവിച്ച-
തുമായ ചില ജീവന്റെ തുടിപ്പുകള്‍, ആ-
പുസ്തകങ്ങള്‍ക്കുള്ളിലുണ്ട്.,
അവരെ നമ്മള്‍ കഥാപാത്രങ്ങള്‍ എന്നു വിളിച്ചു.
കഥാപാത്രങ്ങള്‍,
വായനശാലകള്‍ എന്നപേരില്‍ മുറികളില്‍-
അടയ്ക്കപ്പെട്ട, പൊടിയടിച്ചു പുറംചട്ടമങ്ങിയ,
ചിതലുകള്‍ കഴുത്തറുത്തുമുറിക്കുന്ന പാവങ്ങള്‍.
അവര്‍ മരിച്ചു തുടങ്ങിയിരിക്കുന്നു..
ജീവിതത്തില്‍ നിന്നും ചീന്തിയെടുത്ത ഏടുകളും,
വിശ്വവിഖ്യാത ഇതിഹാസങ്ങളും,
ആ സങ്കീര്‍ത്തനവും,. തുടങ്ങിയ-
സൃഷ്ടികളില്‍ ജനിച്ച കഥാപാത്രങ്ങള്‍.
ആരുടെയൊക്കെയോ വായനയിലൂടെ ജീവിച്ചയാ-
കഥാപാത്രങ്ങളെ ഇന്നത്തെ തലമുറകള്‍-
കാണാതെ പോകുന്നുവെന്നത് സത്യമോ...?
അതോ കാലം കാത്തുവച്ച വിധിയോ....?
വായനയില്ലാത്ത ലോകത്തിലെ, വായിക്കപ്പെ-
ടാത്ത പുസ്തകങ്ങളിലെ കഥാപാത്രങ്ങള്‍-
ഇനിയും മരിച്ചുകൊണ്ടേ ഇരിക്കും.
മരിച്ചുകൊണ്ടിരിക്കുന്ന കഥാപാത്രങ്ങള്‍ക്കു-
ജന്മം കൊടുത്തവര്‍ വീണ്ടും പുതിയ കഥാപാ-
ത്രങ്ങള്‍ക്കു ജന്മം-
കൊടുത്തുകൊണ്ടേയിരിക്കുന്നു.......
No comments:
Post a Comment