കരിയിലയതിന്‍ പ്രണയം കാറ്റിനോടു ചൊല്ലി.
കാലങ്ങളായി പ്രണയം പകുത്തു മതിവരാത്ത-
കാറ്റ്, ആ പ്രണയാഭ്യര്‍ത്ഥന സ്വീകരിച്ചു.
ഇലയെ കാറ്റതിന്‍ ചിറകിലേറ്റി,
കാറ്റതിന്‍ പ്രണയം ഇലയ്ക്കു പകുത്തുകൊടുത്തു.
പറയാതെ എതിര്‍പ്പെട്ടു തമ്മില്‍ ആലിങ്കനം-
ചെയ്ത കാറ്റുകള്‍ക്കിടയില്‍പ്പെട്ടു നിലതെറ്റിയായിലയ്ക്കു.
തന്‍ ജീവനായി കരഞ്ഞായില, തന്‍-
പ്രണയത്തിനായി കരഞ്ഞായില..,
എങ്കിലും, പക്ഷേ...,
ആരും കേള്‍ക്കാതെയാ കരച്ചില്‍ നിലച്ചു.
ആ ഇല മുള്‍ച്ചെടികള്‍ക്കിടയില്‍ വീണു,
മുള്ളില്‍ കൊരുത്തു, ആരുമറിയാതായില മരിച്ചു.
തന്റെ പ്രണയിനി മരിച്ചതറിയാതെ-
കാറ്റ് വീണ്ടും വീശുന്നു,
വീണ്ടും പ്രണയങ്ങള്‍ തേടുന്നു....,
പൂക്കാത്ത പ്രണയവും കഥാപാത്രങ്ങളും ഈ പേരില്ലാപ്പോസ്റ്റും വായിച്ചു
ReplyDeleteആശംസകള്‍
നന്ദിയുണ്ട് സുഹൃത്തേ....
ReplyDelete