ഞാൻ ജീവിച്ചിരുന്നത്രേ...
ഓർമ്മകൾ ആണത്രേ തെളിവുകൾ...
ജീവിതം എപ്പോഴൊക്കെയോ എന്നെ പഠിപ്പിക്കാൻ ശ്രമിച്ച പാഠങ്ങളുടെ ചിതൽ വീണ ഓർമ്മകൾ മാത്രം എവിടെയോ ബാക്കിനിൽക്കെ...
അല്ലാ...., തീ കനലിൽ ചിതലരിച്ച ചരിത്രമുണ്ടോ..?
കനൽ..., അത് എരിയട്ടെ...
തിരിഞ്ഞ് നോക്കുമ്പോൾ ഏറെയും തിരിച്ചറിവുകൾ മാത്രമാണ് എന്നതാണ് സത്യം...