Monday, 28 July 2014

മെഴുകുതിരി വെളിച്ചം...







ഈ ഇരുട്ടിന്റെ ഏകാന്തതയില്‍,
എനിക്കു കൂട്ടായി, എനിക്കൊപ്പം,
ഈ മെഴുകിനുള്ളിലിരുന്നു കത്തിക്കരിയുന്ന-
തിരിയ്ക്കു എന്നോടെന്തോ-
പറയാനുണ്ടായിരുന്നിരിക്കാം.
പക്ഷേ...,
എന്നില്‍ നിരര്‍ത്ഥകം സഞ്ചരിച്ച ചിന്തകള്‍
അവയ്ക്കേറെ അകലെയായിരുന്നു.,
.
പറയാന്‍ കഴിയാത്തയാ വാക്കുകള്‍-
കണ്ണീരോടെ അഗ്നിക്കേകി,
മരിക്കുവോളം എനിക്കു വെളിച്ചമേകി,
ആ തിരി ഞാനരികിലെത്തുന്നതും-
കാത്തിരുന്നു,
ഒടുവില്‍ പറയാന്‍ എന്തൊക്കെയോ-
ബാക്കി നിര്‍ത്തി യാത്രയായി...







2 comments:

  1. മെഴുകുതിരി വെറും തിരി ആണോ അതോ ബിംബം ആണോ ?

    ReplyDelete
  2. വെട്ടം നഷ്ടപ്പെടുമ്പോഴേ
    വെട്ടത്തിന്‍റെ വിലയറിയൂ...
    നന്നായി എഴുതി
    ആശംസകള്‍

    ReplyDelete