എന്റെ ഉള്ളിൽ ആരോ ഒരാൾ ജീവിക്കുന്നു,
അയ്യാൾ അക്ഷരങ്ങളെ പ്രണയിക്കുന്നു.
അയ്യാൾ മരിക്കുന്നതു വരെ,-
വിരലുകൾ ചലനം മറക്കുന്നതു വരെ,
പ്രണയമേ നീ എന്നിൽ മരിക്കില്ല.....
അക്ഷരങ്ങളെ നിങ്ങൾ എന്നിൽ നിലയ്ക്കില്ല......
Wednesday, 4 June 2014
ഒരുതുള്ളി മഷിയില്‍ നിന്നും
ഒരുനൂറക്ഷരങ്ങള് നീന്തിക്കയറും.
അവ ഹൃദയങ്ങളെ തേടിയലയും,
ഹൃദയങ്ങള്‍ അതുകാണാതലയും.
അവ തമ്മില്‍ കാണുന്നനാളില്,
അക്ഷരം ശരമായ് ഹൃദയങ്ങള്‍ തുളയ്ക്കും..
മഷി പക്ഷെ ഒരു അവകാശവാദവും പറയില്ല
ReplyDelete