Monday, 2 March 2015

തലക്കെട്ടും, അടിക്കുറിപ്പും അടിവരയും.















'തലക്കെട്ട് ' ഇല്ലാതെ, ആരുടേയോ-
ഇഷ്ടത്താല്‍, അര്‍ത്ഥങ്ങളോ,
അക്ഷരങ്ങളോ ചികയാതെ എഴുതപ്പെട്ട-
ചില വരികള്‍ മാത്രം-
നാം ഓരോരുത്തരും.

ഇനി
' അടിക്കുറിപ്പും അടിവരയും' ഇല്ലാതെ-
ഈ എഴുത്ത് തുടങ്ങിയയാള്‍ തന്നെ-
ഒരിക്കല്‍ ഇതവസാനിപ്പിക്കും.
എഴുതുന്നവനു മാത്രമേ-
ആ എഴുത്തു നിര്‍ത്താന്‍ കഴിയൂ...
അല്ല.,
എഴുതുന്നവനു എപ്പോള്‍ വേണമെങ്കിലും-
ആ എഴുത്തു നിര്‍ത്താന്‍ കഴിയും.
ഒരു സത്യം.
ഒരേയൊരു സത്യം.
നാം ഓര്‍ക്കേണ്ട സത്യം.

2 comments:

  1. തലേലെഴുത്ത്

    ReplyDelete
  2. എന്നാലും 'തലക്കെട്ട്‌'ഉണ്ടാക്കാനാണല്ലോ ഓട്ടം!
    ആശംസകള്‍

    ReplyDelete