എന്റെ ഉള്ളിൽ ആരോ ഒരാൾ ജീവിക്കുന്നു, അയ്യാൾ അക്ഷരങ്ങളെ പ്രണയിക്കുന്നു. അയ്യാൾ മരിക്കുന്നതു വരെ,- വിരലുകൾ ചലനം മറക്കുന്നതു വരെ, പ്രണയമേ നീ എന്നിൽ മരിക്കില്ല..... അക്ഷരങ്ങളെ നിങ്ങൾ എന്നിൽ നിലയ്ക്കില്ല......
Friday, 15 December 2017
Monday, 13 November 2017
അർഹതയില്ലാത്തവൻ ആഗ്രഹിച്ചാൽ അതിന്റെ പേരാണത്രേ......അത്യാഗ്രഹം...
വഴിയരികിൽ പിച്ച എടുക്കുന്നവനെ നോക്കി,
കൈയ്യിൽ കാശുള്ളവൻ വലിച്ചെറിയുന്ന ചില്ലറ പൈസ, വിശപ്പിന്റെ കഥപറയും...
ആഗ്രഹത്തിന്റെയും അത്യാഗ്രഹത്തിന്റെയും
അന്തരം കാട്ടിത്തരും.
അർത്ഥമില്ലാത്ത രണ്ടു വാക്കുകൾ,
അർഹതയും അനർഹതയും...
ഇതൊരു ചോദ്യമായി നിൽക്കട്ടെ..
നാളെ ഒരുപക്ഷെ ആ പിച്ചക്കാർക്കിടയിൽ
എന്നെയും കണ്ടേക്കാം, അതു,
വിശപ്പു മാറ്റാൻ ആവില്ല,
ഒരിറ്റു സ്നേഹത്തിനു വേണ്ടി ആകും.
അർഹതയില്ലാത്ത സ്നേഹം ആഗ്രഹിച്ചും,
അർഹത നോക്കാതെ സ്നേഹം കൊടുത്തും,
ലോകത്ത് ഒറ്റപ്പെട്ടുപോയ ഒരുവന്റെ അവസ്ഥ.
നീ അർഹതയുടേയും അനർഹതയുടേയും പേരിൽ തള്ളിക്കളഞ്ഞ സ്നേഹത്തിന്റെ നോവറിഞ്ഞവൻ.....
അന്നും ഈ അർഹതകെട്ടവന്റെ മുഖത്തൊരു ചിരിയുണ്ടാകും,
അതു തിരിച്ചറിവില്ലാത്ത നിനക്കു ഞാൻ നൽകുന്ന
പിച്ചയായിരിക്കട്ടേ....
Wednesday, 25 October 2017
Friday, 20 October 2017
Sunday, 1 October 2017
Friday, 5 May 2017
ഞാൻ തിരിഞ്ഞു നോക്കുന്നില്ല.
നാളെ വെളിച്ചം എനിക്കായുദിക്കുമെന്നു -
ഞാൻ വിശ്വസിക്കുന്നുമില്ല.
എനിക്കു വേണമെങ്കിൽ,
ഈ ഏകാന്തതയ്ക്കു മുന്നിൽ തോറ്റു -
ഈ ജീവിതം ഇരുട്ടിനു നൽകാം...
പക്ഷേ,...
എനിക്കീ ഇരുട്ടിന്റെ ഏകാന്തതയെ
തുളച്ചു നാളെയൊരു വെളിച്ചം
കണ്ടെത്തുകതന്നെ വേണം.
കണ്ടെത്തുകതന്നെ വേണം.
കണ്ണിൽ കണ്ണുനീരിന്റെ നനവു മാറും മുൻപു അതിലൂടെ മഴവില്ലു കാണാൻ ഒരിറ്റു വെളിച്ചം...
അതുഞാൻ കണ്ടെത്തുക തന്നെ ചെയ്യും...
Sunday, 30 April 2017
Friday, 17 March 2017
Sunday, 5 February 2017
'ഇന്നലെ'കളുടെ ആത്മാവു തേടിയുള്ള
ഓർമ്മകളുടെ യാത്ര.....
ഇടയ്ക്കെവിടെയോ, അവ ആ ആത്മാവിനെ കണ്ടുമുട്ടിയിരിക്കാം,
അതെ, പിന്നിലെവിടെയോ എനിക്കു നഷ്ടമായ എന്നിലെ 'എന്നെ'...
വേദനകളുടേയും വേർപാടുകളുടേയും നൊമ്പരകണ്ണുനീരിനൊപ്പം-
വഴിയിലെവിടെയോ ഉപേക്ഷിക്കപ്പെട്ട എന്നിലെ 'എന്നെ'.
എങ്കിലും,
നഷ്ടങ്ങൾക്കൊപ്പം നഷ്ടപ്പെട്ടുപോയ ആത്മാവുതേടിയുള്ള
ഓർമ്മകളുടെ യാത്ര വിഫലം.
എന്നിലെ 'എന്നെ' തേടി ഓർമ്മകൾ പിന്നിലേക്കു സഞ്ചരിക്കട്ടെ.
ഞാനില്ലാതെ 'ഞാൻ' മുന്നിലേക്കു സഞ്ചരിക്കാം.....
Sunday, 29 January 2017
ഞാൻ കാർമേഘം.
ചിന്തകളിൽ ഇരുൾ ബാധിച്ചിരിക്കുന്നു.
പ്രതീക്ഷയുടെ വെളിച്ചം മറഞ്ഞിരിക്കുന്നു.
ജീവിതം നിലയില്ലാതെ ഒഴുകുന്നു.
ഉള്ളിൽ ഒരായിരം നൊമ്പരങ്ങളുടെ കറുത്ത കാഴ്ച്ചകൾ.
സ്വയം ഉരുകി, കണ്ണുനീരൊഴുക്കി മരിക്കാൻ വിധിക്കപ്പെട്ടവൻ.
ഒരുപക്ഷേ,
ഒഴുകിയൊലിച്ചു നൊമ്പരങ്ങളുടെ കണ്ണുനീർ
കടലിൽ നിന്നും എനിക്കു വീണ്ടും പുനർജനനം
സംഭവിക്കാം....
സംഭവിക്കാതിരിക്കാം.........
Subscribe to:
Posts (Atom)