എന്റെ ഉള്ളിൽ ആരോ ഒരാൾ ജീവിക്കുന്നു, അയ്യാൾ അക്ഷരങ്ങളെ പ്രണയിക്കുന്നു. അയ്യാൾ മരിക്കുന്നതു വരെ,- വിരലുകൾ ചലനം മറക്കുന്നതു വരെ, പ്രണയമേ നീ എന്നിൽ മരിക്കില്ല..... അക്ഷരങ്ങളെ നിങ്ങൾ എന്നിൽ നിലയ്ക്കില്ല......
Saturday, 1 June 2019
Sunday, 10 February 2019
ഞാൻ ഒരു വിത്തു കണ്ടെത്തി.
ആ വിത്തു എനിക്കു അർഹതപ്പെട്ടതല്ല എന്നു
അറിഞ്ഞിട്ടു൦ ഞാനതിനെ സ്നേഹിച്ചു.
സ്നേഹം കൊണ്ടു, വെള്ളവും വളവും ഇട്ടു ഞാനതിനെ
വളർത്താൻ തുടങ്ങി.
പക്ഷേ,
വളരാൻ ഒരുങ്ങുന്ന ആ വിത്തു,
ഞാൻ ആഗ്രഹിക്കു൦ പോലെ വളരണ൦,
ഞാൻ ആഗ്രഹിക്കുന്ന അത്രയും ഉയരണ൦,
അല്ലെങ്കിൽ അത്രയേ ഉയരാവൂ,
ഞാനാഗ്രഹിക്കുമ്പോൾ പൂക്കണ൦,
ഞാനാഗ്രഹിക്കു൦പോലെ എനിക്കും മറ്റെല്ലാവ൪ക്കു൦
ഞാനാഗ്രഹിക്കുമ്പോൾ പൂക്കണ൦,
ഞാനാഗ്രഹിക്കു൦പോലെ എനിക്കും മറ്റെല്ലാവ൪ക്കു൦
തണലാകണ൦...
ഞാനാഗ്രഹിക്കു൦പോലെ...
ഞാനാഗ്രഹിക്കു൦പോലെ...
എന്നു ആഗ്രഹിക്കുന്നതു തെറ്റു തന്നെയാണ്.
അല്ല,
എന്തു൦, ആഗ്രഹിക്കുന്നതു തെറ്റു തന്നെയാണ്.
Wednesday, 17 October 2018
നമ്മുടെ സ്നേഹം മനസ്സിലാക്കാൻ മറ്റുള്ളവർക്ക്
കഴിയുന്നില്ല എങ്കിൽ,
അവർ ഒഴിവാക്കാൻ തുടങ്ങുന്നു എന്ന്
തോന്നി തുടങ്ങിയാൽ,
നാളെ,
അങ്ങനെ സംഭവിക്കുന്നതിനു മുന്നേ,
അവരുടെ ജീവിതത്തിൽ നിന്നും
ഒഴിവായി കൊടുക്കണം.
ഒരു കൈ ദൂരം അകലെ നിന്ന് അവരെ മറ്റാരും
സ്നേഹിക്കുന്നതിലും അധികം സ്നേഹിക്കണം.
അതു കാണാതെ അടുത്ത് നിന്നും അവർ പോകട്ടെ.
അവരോടു പറയാൻ പരിഭവങ്ങളും പരാതികളും
വേദനകളും ഒന്നും ഇല്ല.
ചങ്കിൽ തട്ടി ഒരു ചിരി കാത്തു വച്ചിട്ടുണ്ട്....
Tuesday, 29 May 2018
ഇനി കെവിൻ ഇല്ല.
അവൻ കൊടുത്ത പ്രണയത്തിന്റെ ഓർമ്മയിൽ
അവൾ ജീവിക്കും, കെവിന്റെ വിധവ എന്ന പേരിൽ.
പ്രണയിച്ചതിന്റെ പേരിൽ, പ്രണയത്തിനായി ഒരു
രക്തസാക്ഷി കൂടി.
സ്നേഹിച്ചതാണോ അവന് ചെയ്ത തെറ്റ്, അതോ
സ്നേഹിച്ച പെണ്ണിനു ജീവിതം കൊടുത്തതോ..?
സ്നേഹത്തിന്റെ വില അറിയാത്തവർക്ക് അതു
പറഞ്ഞാൽ മനസിലാകണം എന്നില്ല.
തമ്മിൽ തമ്മിൽ കുറ്റം പറയുന്നവർ ഒന്ന് ഓർക്കുക,
ഇതു ഇങ്ങനെയാണ്, ഇനിയും ഇങ്ങനെ തന്നെ,
ഇതു കേരളം ആണ്.
നീയും ഞാനും ജീവിക്കുന്ന നാട്...
ഇതിന്റെ പേരിൽ ലാഭം ഉണ്ടാക്കുന്ന
സംഘടനകളോടും വ്യക്തികളോടും...
ആ കണ്ണുനീർ നിങ്ങളുടെ ആരുടെയും
തലയിൽ വീഴാതിരിക്കട്ടെ...
ഒരു പ്രണയമാണ്...
ഒരു ജീവനാണ്...
ഒരു കുടുംബമാണ്...ഇല്ലാതായത്...
Monday, 26 March 2018
വാ കീറിയ ദൈവങ്ങൾ അന്നം മുടക്കുമ്പോൾ...
വാ കീറിയ ദൈവങ്ങൾ അന്നം മുടക്കുമ്പോൾ...
ഈ വാചകം എന്റെ ഹൃദയം കീറിമുറിക്കുന്നു...
ഈ വാക്കുകൾ എന്നെ കൊല്ലും മുമ്പ് , ഞാൻ ഈ വാക്കുകളെ കീറിമുറിച്ച് നിങ്ങൾക്ക് തരും, എന്റെ മുന്നിൽ കണ്ടതെല്ലാം , ഉള്ളിൽ എരിയുന്ന കനലുകളെല്ലാം കത്തിപടരും....
കാത്തിരിക്കുക............(ലേഖനം)
Saturday, 3 March 2018
Friday, 2 March 2018
ഒരിടത്ത് സ്വന്തം മുലപ്പാൽ കുടിക്കേണ്ടുന്ന മക്കൾ
ആ മാറിൽ മരിച്ചു വീഴുന്ന കണ്ണുനീർ കാഴ്ച്ച...
സ്വന്തം മക്കൾക്കായി ഉള്ള അമ്മമാരുടെ നിലവിളി ഒച്ച...
മറ്റൊരിടത്ത് പാൽ ചുരത്താത്ത മുലകൾ
കുഞ്ഞുങ്ങളുടെ വായിൽ വച്ചു,
കുഞ്ഞുങ്ങളുടെ വായിൽ വച്ചു,
തുറിച്ചു നോക്കരുത് ഞങ്ങൾക്ക് മുലയൂട്ടണം,
മാറിടം കാണിക്കും നോക്കരുത്,
എന്ന് വെല്ലുവിളിക്കുന്ന ഒരു സമൂഹം...
.
ഇതു ആർക്കും ഒരു മറുപടി അല്ല,
നിങ്ങൾക്കു മറുപടി നല്കാൻ എന്നെക്കാൾ,
അല്ലെങ്കിൽ ഈ സമൂഹത്തേക്കാൾ നല്ലതു,
നിങ്ങളെ മുലയൂട്ടി വളർത്തിയ നിങ്ങളുടെ
അമ്മമാർ തന്നെയാണ്...
കേരളത്തിലെ അമ്മമാർ
ശബ്ദിക്കട്ടെ...
Thursday, 22 February 2018
മാപ്പ് തരൂ...
വിശന്നു അന്നം കൊതിച്ച വായിലൂടെ
ചോര വന്ന നേരം,
നിന്റെ കണ്ണുനീർ മണ്ണിൽ വീണ നേരം.,
നിന്നെ വേദനിപ്പിച്ച സമൂഹത്തോട് ഒരു പരാതിയും
പറയാതെ നീ പോയ നേരം,
ലോകത്തോട് നീ പറയാതെ പറഞ്ഞ ഒരു സത്യമുണ്ട്..,
"ഇന്നു ഞാൻ നാളെ നീ......."
വിശപ്പടക്കാൻ കട്ടതിന്റെ പേരിൽ ഒരു പാവത്തിന്റെ
ജീവൻ എടുത്തവരോട്........
മനുഷ്യനാണ്... വിശന്നിട്ടാണ്...
വിശപ്പിന്റെ വില നിനക്കു അറിയില്ല...
ജീവന്റെ വില നിനക്കു അറിയില്ല...
നാളെ നിനക്കും ഈ അവസ്ഥ വരാതിരിക്കട്ടെ...
Monday, 13 November 2017
അർഹതയില്ലാത്തവൻ ആഗ്രഹിച്ചാൽ അതിന്റെ പേരാണത്രേ......അത്യാഗ്രഹം...
വഴിയരികിൽ പിച്ച എടുക്കുന്നവനെ നോക്കി,
കൈയ്യിൽ കാശുള്ളവൻ വലിച്ചെറിയുന്ന ചില്ലറ പൈസ, വിശപ്പിന്റെ കഥപറയും...
ആഗ്രഹത്തിന്റെയും അത്യാഗ്രഹത്തിന്റെയും
അന്തരം കാട്ടിത്തരും.
അർത്ഥമില്ലാത്ത രണ്ടു വാക്കുകൾ,
അർഹതയും അനർഹതയും...
ഇതൊരു ചോദ്യമായി നിൽക്കട്ടെ..
നാളെ ഒരുപക്ഷെ ആ പിച്ചക്കാർക്കിടയിൽ
എന്നെയും കണ്ടേക്കാം, അതു,
വിശപ്പു മാറ്റാൻ ആവില്ല,
ഒരിറ്റു സ്നേഹത്തിനു വേണ്ടി ആകും.
അർഹതയില്ലാത്ത സ്നേഹം ആഗ്രഹിച്ചും,
അർഹത നോക്കാതെ സ്നേഹം കൊടുത്തും,
ലോകത്ത് ഒറ്റപ്പെട്ടുപോയ ഒരുവന്റെ അവസ്ഥ.
നീ അർഹതയുടേയും അനർഹതയുടേയും പേരിൽ തള്ളിക്കളഞ്ഞ സ്നേഹത്തിന്റെ നോവറിഞ്ഞവൻ.....
അന്നും ഈ അർഹതകെട്ടവന്റെ മുഖത്തൊരു ചിരിയുണ്ടാകും,
അതു തിരിച്ചറിവില്ലാത്ത നിനക്കു ഞാൻ നൽകുന്ന
പിച്ചയായിരിക്കട്ടേ....
Wednesday, 25 October 2017
Friday, 20 October 2017
Sunday, 1 October 2017
Friday, 5 May 2017
ഞാൻ തിരിഞ്ഞു നോക്കുന്നില്ല.
നാളെ വെളിച്ചം എനിക്കായുദിക്കുമെന്നു -
ഞാൻ വിശ്വസിക്കുന്നുമില്ല.
എനിക്കു വേണമെങ്കിൽ,
ഈ ഏകാന്തതയ്ക്കു മുന്നിൽ തോറ്റു -
ഈ ജീവിതം ഇരുട്ടിനു നൽകാം...
പക്ഷേ,...
എനിക്കീ ഇരുട്ടിന്റെ ഏകാന്തതയെ
തുളച്ചു നാളെയൊരു വെളിച്ചം
കണ്ടെത്തുകതന്നെ വേണം.
കണ്ടെത്തുകതന്നെ വേണം.
കണ്ണിൽ കണ്ണുനീരിന്റെ നനവു മാറും മുൻപു അതിലൂടെ മഴവില്ലു കാണാൻ ഒരിറ്റു വെളിച്ചം...
അതുഞാൻ കണ്ടെത്തുക തന്നെ ചെയ്യും...
Sunday, 30 April 2017
Friday, 17 March 2017
Sunday, 5 February 2017
'ഇന്നലെ'കളുടെ ആത്മാവു തേടിയുള്ള
ഓർമ്മകളുടെ യാത്ര.....
ഇടയ്ക്കെവിടെയോ, അവ ആ ആത്മാവിനെ കണ്ടുമുട്ടിയിരിക്കാം,
അതെ, പിന്നിലെവിടെയോ എനിക്കു നഷ്ടമായ എന്നിലെ 'എന്നെ'...
വേദനകളുടേയും വേർപാടുകളുടേയും നൊമ്പരകണ്ണുനീരിനൊപ്പം-
വഴിയിലെവിടെയോ ഉപേക്ഷിക്കപ്പെട്ട എന്നിലെ 'എന്നെ'.
എങ്കിലും,
നഷ്ടങ്ങൾക്കൊപ്പം നഷ്ടപ്പെട്ടുപോയ ആത്മാവുതേടിയുള്ള
ഓർമ്മകളുടെ യാത്ര വിഫലം.
എന്നിലെ 'എന്നെ' തേടി ഓർമ്മകൾ പിന്നിലേക്കു സഞ്ചരിക്കട്ടെ.
ഞാനില്ലാതെ 'ഞാൻ' മുന്നിലേക്കു സഞ്ചരിക്കാം.....
Sunday, 29 January 2017
ഞാൻ കാർമേഘം.
ചിന്തകളിൽ ഇരുൾ ബാധിച്ചിരിക്കുന്നു.
പ്രതീക്ഷയുടെ വെളിച്ചം മറഞ്ഞിരിക്കുന്നു.
ജീവിതം നിലയില്ലാതെ ഒഴുകുന്നു.
ഉള്ളിൽ ഒരായിരം നൊമ്പരങ്ങളുടെ കറുത്ത കാഴ്ച്ചകൾ.
സ്വയം ഉരുകി, കണ്ണുനീരൊഴുക്കി മരിക്കാൻ വിധിക്കപ്പെട്ടവൻ.
ഒരുപക്ഷേ,
ഒഴുകിയൊലിച്ചു നൊമ്പരങ്ങളുടെ കണ്ണുനീർ
കടലിൽ നിന്നും എനിക്കു വീണ്ടും പുനർജനനം
സംഭവിക്കാം....
സംഭവിക്കാതിരിക്കാം.........
Saturday, 12 November 2016
Tuesday, 1 November 2016
പുച്ഛം.
പുച്ഛം.
നിന്നില്‍,
നീയും, നിന്റെ 'ഞാനെന്നഭാവവും'
ഗര്‍ഭം ധരിച്ചു പ്രസവിക്കുന്ന
വികാരത്തിന്‍ ഓമനപ്പേരാണ് 'പുച്ഛം..'
.
ഒന്നോര്‍ത്താല്‍ നന്ന്..,
യഥാര്‍ത്ഥത്തില്‍,
ഒരു ചാപിള്ളയെ പെറ്റുവളര്‍ത്തുന്ന
നിന്നോടെനിക്കു തോന്നുന്ന വെറുപ്പില്‍
മുങ്ങിയ സഹതാപമാണ് '..പുച്ഛം..'
നിന്നോടെനിക്കു തോന്നുന്ന വെറുപ്പില്‍
മുങ്ങിയ സഹതാപമാണ് '..പുച്ഛം..'
Saturday, 15 October 2016
ഓര്‍മ്മകളില്‍ നഷ്ടബോധത്തിന്റെ കടല്‍
തിരയടിക്കുന്നു.
കണ്ണുനീരുമൊത്തു കിടപ്പറപങ്കിട്ട രാത്രികള്‍
കണ്ണുനീരിന്റെ കഥ പറയുന്നു.
ഇന്നെന്റെ പ്രാര്‍ത്ഥന ഒന്നുമാത്രം,
ഓര്‍മ്മകള്‍ മരിക്കട്ടെ..., ഓര്‍മ്മകള്‍ മരിക്കട്ടെ...,
ഹൃദയത്തിന്റെ ചവറ്റുകൊട്ടയിലേക്കു
വലിച്ചെറിയപ്പെട്ട സത്യങ്ങളാണ്
യഥാര്‍ത്ഥത്തില്‍ ജീവിതം.
ആ സത്യങ്ങള്‍ ഓര്‍മ്മകളില്‍
കൊത്തിവയ്ക്കപ്പെടുന്നില്ല.,
ഇന്നവയ്ക്കുള്ളില്‍ ഞാനും എന്റെ
ഏകാന്തതയും,
എന്റെ മരണത്തെ തിരയുന്നു.....
എന്റെ മരണത്തെ തിരയുന്നു.....
തിരയടിക്കുന്നു.
കണ്ണുനീരുമൊത്തു കിടപ്പറപങ്കിട്ട രാത്രികള്‍
കണ്ണുനീരിന്റെ കഥ പറയുന്നു.
ഇന്നെന്റെ പ്രാര്‍ത്ഥന ഒന്നുമാത്രം,
ഓര്‍മ്മകള്‍ മരിക്കട്ടെ..., ഓര്‍മ്മകള്‍ മരിക്കട്ടെ...,
ഹൃദയത്തിന്റെ ചവറ്റുകൊട്ടയിലേക്കു
വലിച്ചെറിയപ്പെട്ട സത്യങ്ങളാണ്
യഥാര്‍ത്ഥത്തില്‍ ജീവിതം.
ആ സത്യങ്ങള്‍ ഓര്‍മ്മകളില്‍
കൊത്തിവയ്ക്കപ്പെടുന്നില്ല.,
ഇന്നവയ്ക്കുള്ളില്‍ ഞാനും എന്റെ
ഏകാന്തതയും,
എന്റെ മരണത്തെ തിരയുന്നു.....
എന്റെ മരണത്തെ തിരയുന്നു.....
Saturday, 24 September 2016
ചിരി.
ചിരി.
പിന്നിലേക്കു തിരിഞ്ഞു നോക്കുമ്പോള്‍-
കാണുന്നതാണ് എന്റെ കഴിഞ്ഞ കാല-
ജീവിതമെങ്കില്‍,
ചിതറിക്കിടക്കുന്ന ചില കണ്ണുനീര്‍
തുള്ളികളുടെ അവശിഷ്ടങ്ങള്‍ മാത്രമേ-
ഞാന്‍ കാണുന്നുള്ളൂ ..
പിന്നിലേക്കു തിരിഞ്ഞു നോക്കുമ്പോള്‍-
കാണുന്നതാണ് എന്റെ കഴിഞ്ഞ കാല-
ജീവിതമെങ്കില്‍,
ചിതറിക്കിടക്കുന്ന ചില കണ്ണുനീര്‍
തുള്ളികളുടെ അവശിഷ്ടങ്ങള്‍ മാത്രമേ-
ഞാന്‍ കാണുന്നുള്ളൂ ..
ഇനി,
പിന്നില്‍ ഞാന്‍ കണ്ടതിന്റെ ആകെ-
തുകയാണ് വരാനുള്ള ജീവിതമെങ്കില്‍,
ആ അവശിഷ്ടങ്ങള്‍ക്കിടയില്‍
നിന്നും ഞാന്‍ കണ്ണുനീര്‍ വറ്റാത്ത
രണ്ടു കണ്ണും എടുത്തു
തിരിഞ്ഞുനോക്കാതെ നടക്കും.
യാത്രയുടെ അവസാനനിമിഷത്തില്‍
ഞാന്‍ എന്റെ ജീവിതത്തെ
നോക്കി 'ചിരിക്കും'.
പിന്നില്‍ ഞാന്‍ കണ്ടതിന്റെ ആകെ-
തുകയാണ് വരാനുള്ള ജീവിതമെങ്കില്‍,
ആ അവശിഷ്ടങ്ങള്‍ക്കിടയില്‍
നിന്നും ഞാന്‍ കണ്ണുനീര്‍ വറ്റാത്ത
രണ്ടു കണ്ണും എടുത്തു
തിരിഞ്ഞുനോക്കാതെ നടക്കും.
യാത്രയുടെ അവസാനനിമിഷത്തില്‍
ഞാന്‍ എന്റെ ജീവിതത്തെ
നോക്കി 'ചിരിക്കും'.
ഒടുവില്‍, ഒരു ഒടുക്കത്തെ ചിരി.
എനിക്കു കണ്ണുനീര്‍ മാത്രം തന്ന ജീവിതം,-
എന്റെ ചിരി മറക്കാതിരിക്കട്ടെ....
എനിക്കു കണ്ണുനീര്‍ മാത്രം തന്ന ജീവിതം,-
എന്റെ ചിരി മറക്കാതിരിക്കട്ടെ....
Monday, 12 September 2016
പാലം.
പാലം.
എനിക്കും നിനക്കുമിടയിലെ അല്പദൂരം,
നാമറിയാതെപോയ നമ്മിലെ സ്നേഹദൂരം,
കണ്ണുനീര്‍ പുഴ നീന്തിക്കടന്നു നാം ഒന്നിച്ച-
നാളുകള്‍ ഓര്‍മ്മകളില്‍ മരിക്കുന്നു.
കരയിടിഞ്ഞ സ്വപ്നങ്ങള്‍ക്കുമേല്‍ ഹൃദയങ്ങള്‍-
പണിതപാലം നാം കാണാതെപോയോ..,?
മൗനമായ് വിടചൊല്ലിയകന്നുവോ നാം..,?
നിനക്കായി... ഞാനും എന്റെ സ്വപ്നങ്ങളും
കണ്ണുനീരില്‍ മുങ്ങി മരിക്കുന്നു....
നിന്റെ കണ്ണുനീര്‍ കാണാതെ മറയുന്നു...
ഞാന്‍.....,
Tuesday, 9 August 2016
ഒരു തോന്നല്‍...
ഒരു തോന്നല്‍...
ഈ ജീവിതയാത്ര
അവസാനിക്കാന്‍
സമയമായി എന്നൊരു
തോന്നല്‍.,
ഈ യാത്രയ്ക്കു
ഒടുവില്‍ ഞാന്‍ മറ്റൊരു-
യാത്ര
ആരംഭിക്കും.
അവിടെ ഞാനെന്റെ
കണ്ണുകള്‍ ചൂഴ്ന്നു എറിയും,
ഇതുവരെ ഞാന്‍ കണ്ട
കാഴ്ച്ചകള്‍ വഴിയില്‍-
ചവിട്ടി
അരയ്ക്കപ്പെടട്ടെ....
അവിടെ ഞാന്‍ ഇതുവരെ
കണ്ട സ്വപ്നങ്ങള്‍
മറവിക്കു
നല്‍കും.
അവ മരിച്ചു
മണ്ണടിയട്ടെ....,
ഒന്നുമാത്രം
മതിയെനിക്കു കൂട്ടിനു, എന്റെ ഓര്‍മ്മകള്‍..
ഞാനെന്റെ ഓര്‍മ്മകളുടെ കുഴിമാടം
മാന്തും,
അവയ്ക്കു ജീവന്‍
നല്‍കും.,
പിന്നെ ഇരുട്ടുനിറഞ്ഞ കണ്ണുമായി
ഞാനും എന്റെ
ഓര്‍മ്മകളും പുതിയയാത്ര
ആരംഭിക്കും.,
അവിടെ ഇരുട്ടെനിക്കു
വഴികാട്ടും.....
പിന്നെ,
ഞാനറിയാതെന്‍
ഓര്‍മ്മകളിലും ഇരുട്ടുകയറും...
അങ്ങനെ ഞാനും ഇരുട്ടായി
മാറും....
ഒടുവില്‍,
ഇരുട്ടു മാത്രമായി
മാറും.......Friday, 15 July 2016
തീവ്രവാദങ്ങള്‍ക്ക് അടിമപ്പെട്ടു സ്വന്തം നാടു
നശിപ്പിക്കാന്‍ ഒരുങ്ങുന്നവരോടു ഒന്നു
മാത്രമേ പറയാനുള്ളൂ,
നശിപ്പിക്കാന്‍ ഒരുങ്ങുന്നവരോടു ഒന്നു
മാത്രമേ പറയാനുള്ളൂ,
"പെറ്റു വളര്‍ത്തിയ അമ്മയ്ക്കു തുല്യമാണ്
പോറ്റിവളര്‍ത്തിയ നാട് ."
പോറ്റിവളര്‍ത്തിയ നാട് ."
അതെ, ഒന്നു ആഴമായി ചിന്തിച്ചാല്‍ പിച്ചവച്ചു
നടക്കാന്‍ പടിച്ച, പിന്നെ കൈപിടിച്ചു നടത്തിയ ,
നീ ചവിട്ടി നടന്നു വളര്‍ന്ന നാട്.
അത് അമ്മയോളം വലുത് തന്നെയാണ്.
സ്വന്തം നാടിനേയും നാട്ടുകാരേയും, ജാതിയുടേയും
മതത്തിന്റെയും പേരില്‍ നശിപ്പിക്കാന്‍, നാടുകടന്നു
കൂട്ടു തേടുമ്പോള്‍ നീ ഒന്നോര്‍ക്കുക.,
" നിന്റെ ഭാരം സഹിച്ചു, നിനക്കുവേണ്ടി വേദന
സഹിച്ച, നീ ചവിട്ടി നോവിച്ച, നീ കണ്ടു വളര്‍ന്ന
'നിന്റെ അമ്മ' യെ ആണ് 'നീ' കൊല്ലുവാന്‍
ഒരുങ്ങുന്നത്....,"
"ആ അമ്മയുടെ ഓരോ ശ്വാസത്തിലും,
സ്നേഹത്തിന്റെയും സമാധാനത്തിന്റെയും
ശാന്തിയുടേയും കണങ്ങളുണ്ട്...,
അതു നശിപ്പിക്കരുത്..."
ഇത് ഈ നാട്ടില്‍ സമാധാനം
ആഗ്രഹിക്കുന്നവരില്‍ ഒരുവന്റെ
അപേക്ഷയാണ്.....@
നടക്കാന്‍ പടിച്ച, പിന്നെ കൈപിടിച്ചു നടത്തിയ ,
നീ ചവിട്ടി നടന്നു വളര്‍ന്ന നാട്.
അത് അമ്മയോളം വലുത് തന്നെയാണ്.
സ്വന്തം നാടിനേയും നാട്ടുകാരേയും, ജാതിയുടേയും
മതത്തിന്റെയും പേരില്‍ നശിപ്പിക്കാന്‍, നാടുകടന്നു
കൂട്ടു തേടുമ്പോള്‍ നീ ഒന്നോര്‍ക്കുക.,
" നിന്റെ ഭാരം സഹിച്ചു, നിനക്കുവേണ്ടി വേദന
സഹിച്ച, നീ ചവിട്ടി നോവിച്ച, നീ കണ്ടു വളര്‍ന്ന
'നിന്റെ അമ്മ' യെ ആണ് 'നീ' കൊല്ലുവാന്‍
ഒരുങ്ങുന്നത്....,"
"ആ അമ്മയുടെ ഓരോ ശ്വാസത്തിലും,
സ്നേഹത്തിന്റെയും സമാധാനത്തിന്റെയും
ശാന്തിയുടേയും കണങ്ങളുണ്ട്...,
അതു നശിപ്പിക്കരുത്..."
ഇത് ഈ നാട്ടില്‍ സമാധാനം
ആഗ്രഹിക്കുന്നവരില്‍ ഒരുവന്റെ
അപേക്ഷയാണ്.....@
Friday, 27 May 2016
സുഹൃത്തുക്കളേ....
ജിഷയെ നിങ്ങള്‍
മറന്നോ...?
ജിഷ കൊല്ലപ്പെട്ടിട്ടു
ഒരു മാസം കഴിയുന്നു.
പ്രതിയെ
എനിക്കറിയില്ല. പ്രതിയെ
നിങ്ങള്‍ക്കറിയാമോ...? അറിയില്ല എന്നെനിക്കറിയാം.,
ഇനി അറിയാന്‍ കഴിയുമോ
ഇല്ലയോ എന്നെനിക്കറിയില്ല.
രാഷ്ട്രീയക്കാര്‍ക്കിടയിലെ ഒത്തുതീര്‍പ്പു
രാഷ്ട്രീയത്തിനും, രാഷ്ട്രീയകളികള്‍ക്കും ഇടയില്‍പ്പെട്ടു
ജിഷയുടെ 'യഥാര്‍ത്ഥ' കൊലയാളി രക്ഷപ്പെടും, ഒരുപക്ഷേ
രക്ഷപ്പെട്ടിരിക്കും.
ഇതൊന്നും അറിയാതെ
സ്വന്തം സഹോദരി മരിച്ച ദുഃഖത്തില്‍ കൊലയാളിയുടെ മുഖവും
കാത്തിരിക്കുകയാണ് നാം ഓരോരുത്തരും., പക്ഷേ,
നമ്മുടെ പ്രതികരണശേഷി നഷ്ടപ്പെട്ടിരിക്കുന്നു.
സ്വന്തം കാര്യം മാത്രം. മറ്റുള്ളവരുടെ ദുഃഖങ്ങളേയും
വികാരങ്ങളേയും വെറും Likes-ലും comments-ലും മാത്രം,
കൂടിപോയാല്‍ ഒരു നെടുവീര്‍പ്പില്‍ ഒതുക്കുന്നവര്‍.
സുഹൃത്തേ
ഒന്നോര്‍ക്കുക.,
-"നിന്റെ പെങ്ങള്‍
ഇതുപോലെ പീഡിപ്പിക്കപ്പെട്ടാല്‍ നീ എന്തു ചെയ്യും.?"
-"നിന്റെ അമ്മ ഇതുപോലെ
പീഡിപ്പിക്കപ്പെട്ടാല്‍ നീ എന്തു ചെയ്യും.?"
-"നിന്റെ കുടുംബം
ഇതുപോലെ അപമാനിക്കപ്പെട്ടു നശിച്ചാല്‍ നീ എന്തു
ചെയ്യും.?"
ഇങ്ങനെപോയാല്‍...
ജിഷയുടെ വിധി നാളെ
എന്റെയും നിന്റെയും വീട്ടിലാകാം.
ആ അമ്മയുടെ കരച്ചില്‍
നാളെ എന്റെയും നിന്റെയും വീട്ടില്‍ കേള്‍ക്കാം.
അന്നും ഈ
നീതിന്യായങ്ങള്‍ കണ്ണടയ്ക്കും.,
നീതി നമുക്കും
ലഭിക്കില്ല...,
സുഹൃത്തേ...
ഓര്‍ക്കുക......,
നമുക്കു
മേലെയിരിക്കുന്ന നീതിയും ന്യായവും നമ്മെ ഭരിക്കുന്നവര്‍ക്കും,
തെറ്റു ചെയ്യുന്നവര്‍ക്കു രക്ഷപ്പെടാനും മാത്രമുള്ളതാണ്.,
നമുക്കുള്ളതല്ല.,,
നമ്മുടെ നീതി നാം
തന്നെ നടപ്പാക്കേണ്ടിയിരിക്കുന്നു.
ഓര്‍ക്കുക..,
"നീതി
ലഭിക്കാത്തിടത്തു,
നീ. തീ.
ആവുക."
Wednesday, 9 March 2016
എന്റെ കലണ്ടര്‍.
എന്റെ കലണ്ടര്‍.
കലണ്ടറിലേക്കൊരു നോട്ടം.
എന്റെ കഴിഞ്ഞ ദിവസങ്ങളിലേക്കൊരു നോട്ടം.
ഹാവൂ ..., സമാധാനം....!
നേട്ടവുമില്ല, കോട്ടവുമില്ല,
കോമഡി മാത്രം.
വെറും കോമാളിത്തരം മാത്രം.
പിന്നിലെ നേട്ടം വെറും ശൂന്യതയാണെന്ന-
തിരിച്ചറിവുണ്ടായവന്റെ വാക്കുകള്‍,
അര്‍ത്ഥ ശൂന്യമായ വാക്കുകള്‍.
ഞാനൊന്നു ചിരിക്കാന്‍ ശ്രമിച്ചോട്ടേ...?
"കടല്‍ മധ്യത്തില്‍ ഒറ്റപ്പെട്ടു നില്‍ക്കുന്നവന്റെ-
ചിരി" എന്നു നിങ്ങള്‍ പുച്ഛിക്കരുത്.
എന്തായാലും,
പിന്നിലെ കണക്കുകള്‍ നാലായി-
മടക്കി പോക്കറ്റിലിട്ടു ഞാന്‍.
ഇതുവരെ എന്തു ചെയ്തോ-
അതുതന്നെ ഇനിയും,
മുന്‍വിധികളില്ലാത്ത യാത്ര,...
മുന്നിലേക്കൊരു യാത്ര,...
പക്ഷേ,
പിന്നിലെനിക്കു ദിവസങ്ങളേറെ ആയിരുന്നു,
കണക്കുകളും ഏറെ ആയിരുന്നു.
എന്നാല്‍,
മുന്നിലെനിക്കു ദിവസ കണക്കുകളില്ല, വെറും-
നിമിഷ കണക്കുകള്‍ മാത്രം.
വെറും നിമിഷങ്ങള്‍ മാത്രം.
വെറും കണക്കുകൂട്ടലുകള്‍ മാത്രം.
Saturday, 5 March 2016
അ
അ
അ.
"അ-അമ്മ" എന്നു പഠിപ്പിച്ച നന്മയുടെ
കാലം കഴിഞ്ഞിരിക്കുന്നു.
ഇതു, 'അ' ഉപസര്‍ഗ്ഗമായി ചേര്‍ത്ത് -
തിന്മയ്ക്കു ജന്മം കൊടുക്കുന്ന കാലം.
സഹിഷ്ണുതയെ അസഹിഷ്ണുതയായും,
നീതിയെ അനീതിയായും,
സത്യത്തെ അസത്യമായും,
ധര്‍മ്മത്തെ അധര്‍മ്മമായും,
വിശ്വാസത്തെ അവിശ്വാസമായും,....തുടങ്ങി-
നന്മയെ തിന്മയിലേക്കു നയിക്കാന്‍
ലോകം മാറ്റി എഴുതിയ അക്ഷരം.
നന്മയ്ക്കു മുന്നില്‍ തിന്മയായി നിരര്‍ത്ഥകം
നിര്‍ത്തപ്പെടുന്ന പുനര്‍ജന്മം.
ഇതു 'അ' -യുടെ മാറ്റത്തിന്റെ കാലം.
അല്ല,
'അ' - കൊണ്ടൊരു മാറ്റത്തിന്റെ കാലം.
ഈ മാറ്റം,
ഇതു നാം വിശ്വസിക്കുന്നുവെങ്കില്‍,
ഇനിയൊരു ചോദ്യവും ഉത്തരവും മാത്രം ബാക്കി,
"ചോദ്യം : 'അ' -എന്നാല്‍....? "
"ഉത്തരം : അതു ഞാനും നീയും തന്നെ ".
Thursday, 18 February 2016
സൗഹൃദം.
സൗഹൃദം.
ഏകാന്തതയുമായി സൗഹൃദം പങ്കിട്ടുഞാന്‍.
അകലെ നില്‍ക്കുന്ന നഷ്ടസ്വപ്നങ്ങളേക്കാള്‍,
കൈതട്ടിയകന്ന സ്നേഹബന്ധങ്ങളേക്കാള്‍,
നിഴല്‍ക്കറുപ്പിലൊളിക്കുന്ന പ്രതീക്ഷകളേക്കാള്‍,
സുഖമുണ്ടതിനെന്നറിഞ്ഞു ഞാന്‍.
സൗഹൃദത്തിനപ്പുറം പറയാതെപറഞ്ഞ
എന്തൊക്കെയോ
നമുക്കിടയില്‍ മിഴിനീരായി മാറി.
എങ്കിലും പക്ഷേ...,
ഞാനറിയാതെ എന്നും എന്നെ
സ്നേഹിക്കുന്ന മറ്റൊരു സുഹൃത്തെന്റെ
അരികിലുണ്ട്,
എപ്പോഴും എന്റെ തോളില്‍
കൈയിട്ടിരിക്കുന്ന ഒരു സുഹൃത്ത് .
'മരണം' എന്ന ഏക ആത്മാര്‍ത്ഥ സുഹൃത്ത്.
ഞാനവനെ മറക്കാന്‍ ശ്രമിച്ചാലും
അവനെന്നെ മറക്കില്ല,
ഒരിക്കലാ സ്നേഹം ഞാന്‍
മനസ്സിലാക്കേണ്ടിവരും,
പിന്നെ ഞാനവനെ മാത്രം
സ്നേഹിക്കേണ്ടിവരും.....
Friday, 12 February 2016
ഭൂതവും ഭാവിയും- ഒരുപദേശം.
ഭൂതവും ഭാവിയും- ഒരുപദേശം.
നമ്മുടെ ജീവിതത്തിന്റെ കഴിഞ്ഞ കാലം,
ഒരുപക്ഷേ അതോര്‍ത്തു മറ്റുള്ളവര്‍
നമ്മെ പുച്ഛിച്ചേക്കാം,
പരിഹസിച്ചേക്കാം,
ഒറ്റപ്പെടുത്തിയേക്കാം,
എന്തുതന്നെ ആയാലും ,
നമ്മുടെ കഴിഞ്ഞകാലം, അതു നമ്മുടെ
ജീവിതത്തില്‍ നാം ഒരിക്കലും മറക്കാത്ത
പാഠങ്ങളാക്കി മാറ്റണം.
പിന്നെ, ഇനി.,
ഇനി നമ്മുടെ ജീവിതത്തില്‍
വരുവാനുള്ള കാലം,
അതു മറ്റുള്ളവര്‍ക്കു നമ്മള്‍ കൊടുക്കുന്ന
ഒരു പാഠപുസ്തകം ആയിരിക്കണം,
ആര്‍ക്കും ഒരിക്കലും പഠിച്ചു തീര്‍ക്കുവാന്‍
കഴിയാത്ത ഒരു പാഠപുസ്തകം.......
Sunday, 7 February 2016
Friday, 22 January 2016
ഇനിയും എഴുതുവാന്‍ ഏറെ...... (കഥ)
REVERIE (college magazine 2012-13)-ല്‍ എഴുതിയത്.
ഇനിയും എഴുതുവാന്‍ ഏറെ......
ദുഃഖം എന്ന വികാരത്തെ മനസ്സില്‍ ഒരു നെടുവീര്‍പ്പിലൊതുക്കാന്‍
ഞാന്‍ പലപ്പോഴും ശ്രമിക്കാറുണ്ട്. എന്നാല്‍ ഇന്നെനിക്കതു
കഴിഞ്ഞില്ല. ഇന്നാ ദുഃഖങ്ങള്‍ എന്റെ കണ്ണു നനച്ചു.
കോളേജ് മാഗസിന്നു വേണ്ടി ഒരു കഥ എഴുതുവാന്‍ ഇരുന്നതാണ് ഞാന്‍,
പക്ഷേ..... എനിക്കതു കഴിയുന്നില്ല. പലപ്പോഴും പലസാഹചര്യങ്ങളില്‍
പല കഥകള്‍ ഞാന്‍ എഴുതിയിട്ടുണ്ട്. ആ സമയത്തും ദൈവം നിഴല്‍പോലെ
കൂട്ടിനു തന്ന ദുഃഖങ്ങള്‍ ഒന്നൊഴിയാതെ മനസില്‍ ഉണ്ടായിരുന്നു.
എന്നാല്‍ ഇന്ന്.... ..ഇന്നും കൂട്ടിനു ആ ദുഃഖങ്ങള്‍ ഉണ്ട്.
പക്ഷേ ഒരു വ്യത്യാസം, ഇന്നു ഞാനറിയാതെ എന്റെ കണ്ണുകള്‍ നനഞ്ഞു,
എഴുതുവാന്‍ കഴിയുന്നില്ല. പേന പിടിച്ചിരിക്കുന്ന കൈ
വിറയ്ക്കുന്നു. മനസ്സു ചിന്തകളെ എന്റെ കഴിഞ്ഞ ജീവിത
ഓര്‍മ്മകളിലേക്കു നയിക്കുന്നു, ജീവിതം ദുഃഖങ്ങള്‍ സമ്മാനിച്ച
നിമിഷങ്ങള്‍, ഓര്‍മ്മയില്‍ എവിടെയോ കിടന്ന കാര്യങ്ങള്‍
കണ്ണിലൂടെ മിന്നിമറയുന്നു. ഓര്‍മ്മകള്‍ എന്നെ പിന്നിലേക്കു
തിരിഞ്ഞു നോക്കാന്‍ പ്രേരിപ്പിക്കുന്നു.
എന്റെ ജനനം മുതല്‍ ഇപ്പോള്‍ ഞാനൊഴുക്കുന്ന കണ്ണുനീര്‍ വരെ ഈ
ലോകത്തു നിന്നും വിടപറഞ്ഞതും പറയാത്തതുമായ, ഞാന്‍ സ്നേഹിച്ചതും
വെറുത്തതുമായ ഒരുപാടുപേര്‍, ഒരുപാടു കാര്യങ്ങള്‍.... ഇല്ലാ.... എനിക്കെന്നെ നിയന്ത്രിക്കാന്‍ കഴിയുന്നില്ല. എന്റെ
കണ്ണുകള്‍ പെട്ടെന്നു നിറഞ്ഞൊഴുകുന്നു, കണ്ണുകള്‍ മങ്ങുന്നു.
മനസില്‍ എഴുതാന്‍ ഒരുപാടു കഥകള്‍
ഉണ്ടെങ്കിലും അതൊന്നും മുഴുവനായി എന്റെ കണ്ണുകളില്‍
എത്തിക്കാന്‍ എനിക്കു കഴിയുന്നില്ല. കഥകള്‍ കണ്ണുനീരില്‍ മുങ്ങി
താഴുന്നതു പോലെ... ഓര്‍മ്മകള്‍ എന്റെ ശരീരത്തെ തളര്‍ത്തുന്നു.
കഥ എഴുതുവാനിരുന്ന എനിക്കു ഓര്‍മ്മകള്‍ കണ്ണുനീര്‍ തന്നു. കഴിയുന്നില്ല എനിക്കു.... എന്നാലും ഞാന്‍ എഴുതുവാന്‍
ശ്രമിക്കാം. ഒരു കഥ, എഴുതുന്ന കഥ മുഴുവനാക്കാന്‍ എനിക്കു
കഴിയുമെന്നു തോന്നുന്നില്ല.
ഇനി നിങ്ങള്‍ വായിക്കുന്നത് കഥയാണ്, ഞാന്‍ എഴുതുന്ന തെറ്റുകള്‍
തിരുത്താത്ത കഥ.,
ഞാന്‍ ഒരു റോസാച്ചെടിയാണ്.
എനിക്ക് ഒരു കാര്യം പറയാനുണ്ട്. പറയാനുള്ളത് കഥയല്ല, ഒരിലയുടെ
നൊമ്പരമാണ്. ഒരു റോസാച്ചെടി പറയുന്ന വാക്കുകള്‍ നിങ്ങള്‍ എത്രത്തോളം
ഉള്‍ക്കൊള്ളും എന്നെനിക്കറിയില്ല., ഞാനതു പറയാം, എന്നിലിന്നൊരു
പൂവിരിഞ്ഞു, ഒരു സുഗന്ധമുള്ള റോസാപ്പൂവ്. ഈ സന്തോഷത്തോടൊപ്പം
ഞാനിന്നൊരു ദുഃഖത്തിനും സാക്ഷിയാണ്. അതെ, എന്നില്‍ നിന്നും
ഇന്നൊരു ഉണങ്ങിയ ഇല കൊഴിഞ്ഞു. കൊഴിയുന്നതിനു മുന്‍പു ആ ഇല
മറ്റൊരിലയോടു തന്റെ ആഗ്രഹങ്ങളും നൊമ്പരങ്ങളും പങ്കുവയ്ക്കുന്നത്
ഞാന്‍ കേട്ടു. സംസാരിക്കുമ്പോള്‍ ആ ഇല കരയുകയായിരുന്നു. ആ
ഇലയുടെ ആഗ്രഹങ്ങളും നൊമ്പരങ്ങളും ചില വാക്കുകളിലൊതുക്കി അത്
എന്നില്‍ നിന്നും ഇളകി അകന്നു. ആ ഇലയുെട വാക്കുകള്‍
ഇങ്ങനെയായിരുന്നു.,
എന്റെ ജീവിതം
അവസാനിക്കുന്നു. ഇനി ഒരിളം കാറ്റിനുപോലും എന്നെ മുഴുവനായി
തഴുകുവാന്‍ കഴിയില്ല. എനിക്കൊരു നൊമ്പരമേയുള്ളൂ, ഒരു
റോസാച്ചെടിയില്‍ ഒരിലയായി തളിര്‍ത്ത ഞാന്‍, എന്റെ ചെടിയില്‍
ഒരുപാടു റോസാപ്പൂ ക്കള്‍ വിരിയുന്നതിനു സാക്ഷിയായി. പക്ഷേ
ഇതുവരെ ആ റോസാപ്പൂ ക്കളുടെ സുഗന്ധമറിയാന്‍ എനിക്കു
കഴിഞ്ഞിട്ടില്ല. തളിര്‍ത്ത നാള്‍ മുതല്‍ വിരിയുന്ന പൂക്കള്‍ക്കു
കീഴില്‍ ജീവിച്ചു ഞാന്‍, ഇപ്പോള്‍ ഇതാ.... മരണം കണ്‍മുന്നില്‍,
ഈ സമയത്തു എനിക്കിനി ഒരാഗ്രഹം മാത്രമേ ഉള്ളൂ., ഇനി എനിയ്ക്കൊരു
ജന്മമുണ്ടെങ്കില്‍ ആ ജന്മത്തില്‍ എനിക്കു ഈ പൂക്കള്‍ക്കു
മുകളിലൂടെ പറക്കുന്ന ശലഭമായി ജനിക്കണം, എനിക്കാ പൂക്കളുടെ
സുഗന്ധമറിയണം, എനിക്ക്....
ഇല്ല, എനിക്കു
കഴിയില്ല....
ക്ഷമിക്കണം, ഇതൊരു കഥയല്ല. കഥയിലുള്ള ചില സന്ദര്‍ഭങ്ങള്‍ മാത്രമാണ്. ഈ കഥ മുഴുവനാക്കാന്‍ എനിക്കു കഴിയില്ല, അതിനു എന്റെ മനസ്സ് എന്നെ സമ്മതിക്കുന്നില്ല. എന്റെ മനസ്സ് വേറേ എവിടെയോ സഞ്ചരിക്കുന്നു. ഇനി ഏറെ എഴുതുവാന്‍ എനിക്കു കഴിയില്ല ഞാന്‍ ചുരുക്കുന്നു.
ജീവിതയാത്രയില്‍ ഞാന്‍ ഏകനല്ല,
എനിക്കു കൂട്ടായി എന്റേയും ഞാന്‍ സ്നേഹിക്കുന്നവരുടേയും
ദുഃഖങ്ങള്‍ ഉണ്ടാകും, ആ ദുഃഖങ്ങള്‍ക്കും അവര്‍ക്കും കൂട്ടായി
ഞാനും.
ഞാന്‍ ഒരിക്കല്‍
മാത്രമേ ഒറ്റപ്പെടുകയുള്ളൂ,
അതെന്റെ മരണമായിരിക്കും, അന്ന് എന്റെ ജീവനില്ലാത്ത ശരീരത്തിനു അരികിലിരുന്ന് എന്നെ സ്നേഹിക്കുന്ന പലരുടേയും കണ്ണുകള്‍ നനയുന്നത് ഞാന്‍ കാണും, അന്ന് ആ കണ്ണുനീര്‍ തുടയ്ക്കുവാന്‍ എനിക്കു കഴിയില്ല. അന്ന് ആ കണ്ണുനീരിനു എന്റെ ജീവന്റെ വിലയുണ്ടാകും. അന്നു അവരോടു ഒരു വാക്കും പറയാതെ ഞാന്‍ ഏകനായി അകലേണ്ടിവരും. മരണമെന്ന സത്യം അന്ന് എന്നെ ജീവിതത്തില്‍ നിന്നും ഒറ്റപ്പെടുത്തും, ഞാന്‍.........
അതെന്റെ മരണമായിരിക്കും, അന്ന് എന്റെ ജീവനില്ലാത്ത ശരീരത്തിനു അരികിലിരുന്ന് എന്നെ സ്നേഹിക്കുന്ന പലരുടേയും കണ്ണുകള്‍ നനയുന്നത് ഞാന്‍ കാണും, അന്ന് ആ കണ്ണുനീര്‍ തുടയ്ക്കുവാന്‍ എനിക്കു കഴിയില്ല. അന്ന് ആ കണ്ണുനീരിനു എന്റെ ജീവന്റെ വിലയുണ്ടാകും. അന്നു അവരോടു ഒരു വാക്കും പറയാതെ ഞാന്‍ ഏകനായി അകലേണ്ടിവരും. മരണമെന്ന സത്യം അന്ന് എന്നെ ജീവിതത്തില്‍ നിന്നും ഒറ്റപ്പെടുത്തും, ഞാന്‍.........
Sunday, 28 June 2015
ഒളിച്ചുകളി....
എന്റെ ജീവിതം ഒരു ഒളിച്ചുകളിയാണ്.
ഞാന്‍ എന്റെ ദുഃഖങ്ങളെ ഒരു തുള്ളി
കണ്ണുനീരില്‍ ഒളുപ്പിച്ചു വയ്ക്കുന്നു.
ആ കണ്ണുനീരൊരിക്കല്‍ പടിയിറങ്ങി യാത്രയാകും,
കണ്ണും കൈയ്യും മാത്രമറിയുന്ന യാത്ര.
ദുഃഖങ്ങളെ കണ്ണുനീരിലും,
കണ്ണുനീരിനെ കണ്ണുകളിലും ഒളിപ്പിച്ചുകൊണ്ട്,
ഞാനും എന്റെ ജീവിതവും ആ ദുഃഖങ്ങള്‍ക്കു
അപ്പുറവും ഇപ്പുറവും ഒളിച്ചുകളിക്കും.
Monday, 4 May 2015
ആരോ ഒരാള്‍.
നടന്ന വഴികളില്‍ തിരിഞ്ഞു നോക്കുമ്പോള്‍,
എന്നില്‍ നിന്നും വീണു തലയടിച്ചു ചിതറി മരിച്ച-
എന്റെ സ്വപ്നങ്ങള്‍ക്കു ഞാനൊരു ശവക്കുഴി വെട്ടി.
മരിച്ച സ്വപ്നങ്ങളെ കുഴിയില്‍ വച്ചു മണ്ണിടാന്‍ നേരം,
പിന്നില്‍ നിന്നും "ആരോ ഒരാള്‍" എന്നെ വിളിച്ചു,
കൂടെ ആ വാക്കുകളും,
"അവയ്ക്കു ജീവന്റെ തുടിപ്പ് ഇനിയും ബാക്കി."
Monday, 2 March 2015
തലക്കെട്ടും, അടിക്കുറിപ്പും അടിവരയും.
'തലക്കെട്ട് ' ഇല്ലാതെ, ആരുടേയോ-
ഇഷ്ടത്താല്‍, അര്‍ത്ഥങ്ങളോ,
അക്ഷരങ്ങളോ ചികയാതെ എഴുതപ്പെട്ട-
ചില വരികള്‍ മാത്രം-
നാം ഓരോരുത്തരും.
ഇനി
' അടിക്കുറിപ്പും അടിവരയും' ഇല്ലാതെ-
ഈ എഴുത്ത് തുടങ്ങിയയാള്‍ തന്നെ-
ഒരിക്കല്‍ ഇതവസാനിപ്പിക്കും.
എഴുതുന്നവനു മാത്രമേ-
ആ എഴുത്തു നിര്‍ത്താന്‍ കഴിയൂ...
അല്ല.,
എഴുതുന്നവനു എപ്പോള്‍ വേണമെങ്കിലും-
ആ എഴുത്തു നിര്‍ത്താന്‍ കഴിയും.
ഒരു സത്യം.
ഒരേയൊരു സത്യം.
നാം ഓര്‍ക്കേണ്ട സത്യം.
Monday, 9 February 2015
ആത്മാവേ.... നിന്നോട്....
എന്‍ ആത്മാവേ....
ഒരപേക്ഷ മാത്രമേ എനിക്കുനിന്നോടിന്നു.,
ഇനി തിരികെെയനിക്കേകനിന്‍ പ്രണയം,
ഇനി തിരികെയെനിക്കേകനിന്‍ പ്രണയം.
നിന്‍ പ്രണയം നഷ്ടപ്പെട്ട നാളില്‍,
എന്റെ വിരലുകള്‍ ചലനം മറന്നു,
ഹൃദയം ശൂന്യതയുടെ ആഴിയിലായി,
കണ്ണുകള്‍ക്കു മുന്നിലും പിന്നിലും-
ഏകാന്തത പെയ്തിറങ്ങുന്നു,
ചിന്തകള്‍ മാത്രം........ വെറും പുഴുവരിച്ച-
ചിന്തകള്‍ മാത്രം കൂട്ടിനായി എനിക്കിന്നു.
എന്‍ ആത്മാവേ....
ഇനി തിരികെയെനിക്കേകനിന്‍ പ്രണയം
ചലനമേക.... എനിക്കും, എന്‍ മനസ്സിനും
കൂടെ എന്‍ വിരലുകള്‍ക്കും....
ശേഷം, തപ്പിത്തടയട്ടെ ഞാനെന്‍ ഓര്‍മ്മകളില്‍,
കുത്തിക്കുറിക്കട്ടെ ചില അക്ഷരങ്ങള്‍..,
എന്‍ ആത്മാവേ....
ഇനി തിരികെയെനിക്കേകനിന്‍ പ്രണയം...
Monday, 10 November 2014
ഇതിനെ മണ്‍മറഞ്ഞ ഒരു കാലഘട്ടത്തിന്റെ തിരുശേഷിപ്പെന്നോ..,
അതല്ലെങ്കില്‍,
ഇതിനെ ഒരു കലാരൂപത്തിന്റെ മാഞ്ഞുതുടങ്ങിയ സ്മാരകമെന്നോ..,
അതുമല്ലെങ്കില്‍ നിങ്ങള്‍ക്കിതിനെ ഇഷ്ടമുള്ള പേര്‍വിളിക്കാം.
ഇതു നിങ്ങള്‍ക്കു മുന്നില്‍ കാഴ്ച്ച വയ്ക്കുമ്പോള്‍ മനസ്സില്‍ ചെറിയ വേദനയുണ്ട്.,
കുട്ടിക്കാലത്ത് എന്നോ കണ്ടുമറന്ന ആ 'കാക്കാരിശ്ശിനാടക'ത്തിന്റെ ഓര്‍മ്മകളില്‍ കുതിര്‍ന്ന വേദന.....,
Monday, 25 August 2014
ഇടറുന്ന സ്നേഹബന്ധങ്ങള്‍.....
എന്നില്‍ ഇടറിയ സ്വരത്തിനിടയില്‍പ്പെട്ട
വാക്കുകള്‍ കേള്‍ക്കാന്‍ കഴിഞ്ഞത്, എന്റെ-
വേദനകള്‍ക്കു മാത്രമായിരുന്നു.
കണ്ണുകള്‍ കലക്കിയകന്ന-
കണ്ണുനീര്‍ത്തുള്ളി പോലായിരുന്നു,-
ഇടറിയ എന്റെ വാക്കുകള്‍ക്കു മുന്നില്‍നിന്നും-
പൊട്ടിയകന്ന എന്റെ സ്നേഹബന്ധങ്ങള്‍.....
Monday, 28 July 2014
മെഴുകുതിരി വെളിച്ചം...
ഈ ഇരുട്ടിന്റെ ഏകാന്തതയില്‍,
എനിക്കു കൂട്ടായി, എനിക്കൊപ്പം,
ഈ മെഴുകിനുള്ളിലിരുന്നു കത്തിക്കരിയുന്ന-
തിരിയ്ക്കു എന്നോടെന്തോ-
പറയാനുണ്ടായിരുന്നിരിക്കാം.
പക്ഷേ...,
എന്നില്‍ നിരര്‍ത്ഥകം സഞ്ചരിച്ച ചിന്തകള്‍
അവയ്ക്കേറെ അകലെയായിരുന്നു.,
.
പറയാന്‍ കഴിയാത്തയാ വാക്കുകള്‍-
കണ്ണീരോടെ അഗ്നിക്കേകി,
മരിക്കുവോളം എനിക്കു വെളിച്ചമേകി,
ആ തിരി ഞാനരികിലെത്തുന്നതും-
കാത്തിരുന്നു,
ഒടുവില്‍ പറയാന്‍ എന്തൊക്കെയോ-
ബാക്കി നിര്‍ത്തി യാത്രയായി...
Wednesday, 16 July 2014
യാത്രയിലാണ് ഞാന്‍....
യാത്രയിലാണ് ഞാന്‍....
എന്നിലെ എന്നെ തേടിയുള്ള യാത്രയില്‍.,
എന്നില്‍ തിളിര്‍ക്കുന്നവയിലെ ശരിയേയും-
തെറ്റിനേയും തമ്മില്‍ തിരിച്ചറിയാന്‍..,
ഇനി,
ഞാന്‍ എന്നിലെ എന്നെയീ യാത്രയില്‍
കണ്ടുമുട്ടുകതന്നെ വേണം..,
എങ്കില്‍ മാത്രമേ ഞാന്‍ ഞാനെന്നവാക്കില്‍-
ജീവിക്കുന്നതിനര്‍ത്ഥമുണ്ടാവുകയുള്ളൂ....,
Tuesday, 15 July 2014
Thursday, 19 June 2014
സത്യങ്ങള്‍...
ഇരുട്ടിനോടു പറഞ്ഞുമടുത്ത ഒരു സത്യം-
ഞാന്‍ പകലിനോടു പറഞ്ഞു,
പക്ഷേ, പകലതു കൈക്കൊണ്ടില്ല,
കാരണം,
പകല്‍ സത്യങ്ങളെയറിഞ്ഞിട്ടില്ല.,
അവയെ അറിയുന്നതും,
അറിയാതെ ഭാവിക്കുന്നതും ഇരുട്ടു മാത്രമാണ്..
Monday, 16 June 2014
അര്‍ത്ഥങ്ങളറിയാതെ....
അക്ഷരങ്ങള്‍.. അവ വാക്കുകളായി,
ആ വാക്കുകള്‍ക്കു അര്‍ത്ഥങ്ങളുണ്ടായിട്ടും,
നാം അവയെ അറിയാതെ, അവയ്ക്കു-
വിപരീതപദങ്ങള്‍ കണ്ടെത്തി.
നന്മയ്ക്കു പകരം തിന്മയും,
സത്യത്തിനു പകരം കള്ളവും,
ശരിയ്ക്കു പകരം തെറ്റും,
അങ്ങനെയേറെ.....
അറിയേണ്ടതറിയാതെ നാം മറ്റെന്തോ-
അറിയാന്‍ ശ്രമിക്കുന്നു,
അതിനായി ജീവിക്കുന്നു.
അര്‍ത്ഥങ്ങളില്ലാത്ത ജീവിതം....,
Wednesday, 4 June 2014
Friday, 30 May 2014
എന്‍ പേനതന്‍ തുമ്പില്‍നിന്നും
ഇനിയും ഒരുപാടക്ഷരങ്ങള്‍ വിരിയും.
എന്റെ കൈകള്‍ അവയെ കൈപിടിച്ചു നടത്തും.
എന്റെ കൈകള്‍ ചലനം മറക്കുന്ന നാളില്‍
ആ അക്ഷരങ്ങള്‍ എനിക്കൊപ്പം നിശ്ചലമാകും.
പിന്നെ ഒരു കാത്തിരിപ്പിന്റെ നാളുകളാണ്,
പേനയുടെ ഏകാന്തമായ കാത്തിരിപ്പിന്റെ നാളുകള്‍,
ഇനി തന്നില്‍ വിരിയുന്ന അക്ഷരങ്ങളെ-
കൈപിടിച്ചു നടത്താന്‍ ഒരാള്‍ വരുന്നതു-
വരെയുള്ള കാത്തിരിപ്പ്.
Thursday, 29 May 2014
ചോദ്യചിഹ്നം.
ഞാനിന്നു വെറുമൊരു ചോദ്യചിഹ്നം മാത്രമാണ്.
ഉത്തരങ്ങള്‍ കിട്ടാതെ അലയുന്ന ഓരോ-
ചോദ്യങ്ങളുടെയും അവസാനയറ്റത്തു,
ചിന്തകള്‍ നശിച്ചു,
ഉത്തരങ്ങള്‍ക്കായി കാത്തുനില്‍ക്കുന്ന-
വെറും ചോദ്യചിഹ്നം..
Wednesday, 21 May 2014
Tuesday, 29 April 2014
ഒരു പ്രണയലേഖനം.
പ്രിയ സുഹൃത്തുക്കളേ....
കോളേജ് പഠനകാലത്തെ എന്റെ ഏറ്റവും പ്രിയപ്പെട്ട ഒരു സുഹൃത്ത് അവന്റെ പ്രണയിനിക്ക് കൊടുക്കുവാന്‍ വേണ്ടി എഴുതിയതും പിന്നീട് ചില സാഹചര്യങ്ങളാല്‍ ആ പ്രണയം പ്രണയിനി നിഷേധിച്ചതിന്റെ പേരില്‍ കൊടുക്കാന്‍ കഴിയാത്തതുമായ ഒരു പ്രണയലേഖനം ആ സുഹൃത്തിന്റെ അനുവാദത്തോടുകൂടെ നിങ്ങളുടെ വായനയ്ക്കായി തരുന്നു..
ഒരു യഥാര്‍ത്ഥ പ്രണയലേഖനത്തിലേക്കു ഞാന്‍ നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുകയാണ്...
""..ഒരു പ്രഭാതത്തില്‍ നിന്നെ ഈ കോളേജില്‍ വച്ചു ആദ്യമായ് ഞാന്‍ കണ്ടുമുട്ടുമ്പോള്‍, ഒരിക്കലും നീയെന്റെ ഹൃദയത്തിന്റെ സ്പന്ദനമാകുമെന്ന് ഞാന്‍ നിനച്ചില്ല. ഇന്റര്‍വ്യൂ കാര്‍ഡും, സര്‍ട്ടിഫിക്കറ്റുകളും കൊണ്ട് നീ നടന്നു കയറിയത് ഈ കോളേജിലേക്കു മാത്രമല്ല, എന്റെ മനസിലേയ്ക്കും കൂടിയാണ്.വരണ്ടു കിടന്ന എന്റെ മനസാകുന്ന മരുഭൂമിയിലേക്ക് നീ പെയ്തിറങ്ങാന്‍ തുടങ്ങിയ നിമിഷം മുതല്‍ എന്റെ മനസ് നിന്നെ മാത്രം നിനച്ചിരിക്കുകയാണ്. ഒരിക്കലും സ്വന്തമാകില്ല എന്നറിയാമെങ്കിലും ഞാന്‍ നിന്നെ സ്നേഹിക്കുന്നു. നിന്റെ മനസില്‍ എനിക്കുള്ള സ്ഥാനം പോലും എന്തെന്ന് എനിക്കറിയില്ല. എന്നാലും ഞാന്‍ നിന്നെ സ്നേഹിക്കുന്നു. നിന്നെ സ്നേഹിക്കുവാനുള്ള അടിസ്ഥാനയോഗ്യത പോലും എനിക്കില്ല എന്നറിയാം. ഒരിക്കലും സൗന്ദര്യം കൊണ്ടും ഒന്നു കൊണ്ടൂും ഞാന്‍ നിനക്ക് യോജിക്കില്ല എന്നെനിക്കറിയാം. പക്ഷേ സ്നേഹിക്കാന്‍ മാത്രമറിയുന്ന, സൗന്ദര്യമുള്ള ഒരു മനസ് എനിക്കുണ്ട്.
അസാന്നിദ്ധ്യം ഹൃദയത്തില്‍ സ്നേഹം വളര്‍ത്തുന്നു എന്നത് എത്ര സത്യമാണെന്ന് നിനക്കറിയാമോ...?
നിന്നെ കാണാതിരിക്കുന്ന ഓരോ നിമിഷങ്ങളിലും ഞാന്‍ നിന്നെ കൂടുതല്‍ കൂടുതല്‍ സ്നേഹിക്കുന്നു. നിന്നെ കാണാതിരിക്കുന്നത് ദുഃഖമാണെങ്കിലും ആ ദുഃഖം ഞാന്‍ ആസ്വദിക്കുന്നു.
എന്റെ ഓരോ സന്തോഷത്തിലും സങ്കടത്തിലും അത് പങ്കുവെക്കാന്‍ നീ കൂടി ഉണ്ടായിരുന്നെങ്കില്‍ എന്ന് ഞാന്‍ ഓര്‍ത്ത് പോവുകയാണ്.
നിന്റെ ജീവിതമാകുന്ന സിനിമയില്‍ വന്നുപോകുന്ന ഒരു ജൂനിയര്‍ ആര്‍ട്ടിസ്റ്റായിരിക്കാം ഞാന്‍, എന്നാല്‍ നീ എന്നും എന്റെ ജീവിതത്തിലെ നിത്യഹരിത നായികയായിരിക്കും. ഷേക്സ്പിയര്‍ ഒരിക്കല്‍ പറഞ്ഞു "ആത്മാര്‍ത്ഥസ്നേഹം ഒരിക്കലും മങ്ങാത്ത നക്ഷത്രത്തെ പോലെയാണെന്ന് ". അത് എത്രമാത്രം ശരിയാണ്.! അല്ലെങ്കില്‍ നീ എന്നോടു പറഞ്ഞ മറുപടി കേട്ടപ്പോള്‍ തന്നെ എന്റെ മനസില്‍ നിന്ന് നീ മാഞ്ഞു പോകേണ്ടതല്ലായിരുന്നു.?
എല്ലാം അവസാനിപ്പിക്കാം എന്ന് വിചാരിക്കുമ്പോള്‍ നിന്റെ ഓര്‍മ്മകള്‍ അതിന് അനുവദിക്കുന്നില്ല.,
എന്റെ മനസില്‍ വിരിഞ്ഞ നീലക്കുറിഞ്ഞി പുഷ്പമേ... നീ ഒരിക്കലും എന്റെ മനസില്‍ നിന്ന് കൊഴിയില്ല.
നിന്റെ വരവും പ്രതിക്ഷിച്ച് സ്നേഹത്തിന്റെ കൂടുകെട്ടി ഞാന്‍ കാത്തിരിക്കാം. പ്രണയത്തിന്റെ മധുരവുമായി നീ എന്നിലേക്ക് വന്നു ചേരുമോ സഖീ....? ""
Thursday, 24 April 2014
പരിണാമം....
ഇനി എനിക്കെന്റെ ആഗ്രഹങ്ങളേയും,
സ്വപ്നങ്ങളേയും വീട്ടില്‍ കഞ്ഞിക്കലത്തിനടിയില്‍-
തീയായി, കനലായി,
ഒരുപിടി ചാരമായി പരിണാമം-
ചെയ്യിക്കേണ്ടിയിരിക്കുന്നു.
ഇല്ലേല്‍,
വീട്ടില്‍ തീകായാത്ത അടുപ്പിനകലെ
എനിക്കായി തുറന്നിരിക്കുന്ന മറ്റുചില-
കണ്ണുകള്‍ കലങ്ങി അടയുന്നതു
കണേണ്ടിവരും ഞാന്‍...
സ്വയം കണ്ണുനീര്‍ കുടിച്ച്,
വീട്ടില്‍ എനിക്കായി തുറന്നിരിക്കുന്ന മറ്റു
കണ്ണുകളില്‍ കണ്ണുനീര്‍ ജനിക്കാതെ
നോക്കേണ്ടിരിക്കുന്നു ഞാന്‍...
Friday, 18 April 2014
Saturday, 12 April 2014
Friday, 11 April 2014
Wednesday, 9 April 2014
ചിതറിയ അക്ഷരങ്ങള്‍....
എന്റെ പിന്നിലൊരു കണ്ണുനീര്‍ കടലെന്നറിയുന്നു
ഞാന്‍,
മുന്നിലൊരേകാന്തതതന്‍ മരുഭൂമിയും.
ഇവയ്ക്കിടയില്‍ എന്റെ ഹൃദയത്തിനുള്ളില്‍പ്പെട്ടു-
തേങ്ങിക്കരയുന്ന ചിതറിയ അക്ഷരങ്ങള്‍-
കാണുന്നുഞാന്‍.
ഇനിയാ ചിതറിയ അക്ഷരങ്ങളെ വാക്കുകളാക്കി-
യവയെ വരികളിലെഴുതി ജീവനേകുന്നുഞാന്‍.
ആ അക്ഷരങ്ങള്‍ കാലം ചിതറിച്ച എന്റെ-
കഴിഞ്ഞകാല ജീവിതമാണ്.
അവയില്‍ ഞാനുണ്ട്,
എന്റെ വികാരങ്ങളുമുണ്ട്...
Friday, 4 April 2014
കാലത്തിന്റെ യാത്രാവഴിമദ്ധ്യേ ജീവിതത്തിന്റെ-
കണക്കുകള്‍ കൂട്ടുകയും കുറയ്ക്കുകയും ചെയ്യേണ്ടി-
വന്നപ്പോള്‍, ഹൃദയത്തിന്റെ പുസ്തകത്തില്‍-
നിന്നും ഒരു താളുകീറിഞാനെടുത്തു.
പഴക്കംചെന്ന ആ താളില്‍ എന്നോ സ്നേഹ-
ത്തിന്റെ മഷിയാല്‍ ഞാനെഴുതിയ അവളുടെ-
ഓര്‍മ്മകള്‍ എന്റെ കണ്ണുകളില്‍ വീണ്ടും-
വര്‍ണ്ണങ്ങള്‍ ചാലിച്ചു.
നിമിഷങ്ങള്‍ ബാക്കിവയ്ക്കാതെ അണപൊട്ടിയ-
കണ്ണീരാല്‍ ആ വര്‍ണ്ണങ്ങള്‍ മങ്ങിമാഞ്ഞു.,
അല്ല, കണ്ണീരാല്‍ ഞാനാ വര്‍ണ്ണങ്ങള്‍-
മായ്ക്കാന്‍ ശ്രമിച്ചു.
ഇനിയാ താളില്‍, കാലം മുന്നില്‍ കാണിക്കുന്ന-
ജീവിതത്തിന്റെ കണക്കുകള്‍ എനിക്കു-
കൂട്ടിക്കുറയ്ക്കേണ്ടതുണ്ട്...,
Tuesday, 1 April 2014
വെറുമൊരോര്‍മ്മപ്പെടുത്തല്‍.
മറവിക്കും ഓര്‍മ്മയ്ക്കുമിടയില്‍ ഒളിച്ചുകളിക്കുന്ന-
ചില വേദനകള്‍.,
അവ ഉരുകി കണ്ണുനീരായി എന്റെ കണ്ണുകളിലൂടെ-
പുറത്തേയ്ക്കു വഴിതേടി.,
എന്നിലെ ഞാനവയ്ക്കു വഴികാട്ടി.
ഇന്നവയ്ക്കതൊരു നടപ്പാതയാണ്.
കാലവും സമയവും തെറ്റി അവ-
ആ വഴി വരാറുണ്ട്.
ഒരുപക്ഷേ, അതുചില ഓര്‍മ്മപ്പെടുത്തലുകളാവാം.,
നഷ്ടബോധത്തിന്റെ ഓര്‍മ്മപ്പെടുത്തല്‍...,
എങ്കിലും ആ കണ്ണുനീര്‍ത്തുള്ളികള്‍ എനിക്കു-
നഷ്ടപ്പെട്ടതൊന്നും തിരിച്ചു നല്‍കുന്നില്ല എന്നതു-
മാത്രമാണ് സത്യം...,
കരിയിലയതിന്‍ പ്രണയം കാറ്റിനോടു ചൊല്ലി.
കാലങ്ങളായി പ്രണയം പകുത്തു മതിവരാത്ത-
കാറ്റ്, ആ പ്രണയാഭ്യര്‍ത്ഥന സ്വീകരിച്ചു.
ഇലയെ കാറ്റതിന്‍ ചിറകിലേറ്റി,
കാറ്റതിന്‍ പ്രണയം ഇലയ്ക്കു പകുത്തുകൊടുത്തു.
പറയാതെ എതിര്‍പ്പെട്ടു തമ്മില്‍ ആലിങ്കനം-
ചെയ്ത കാറ്റുകള്‍ക്കിടയില്‍പ്പെട്ടു നിലതെറ്റിയായിലയ്ക്കു.
തന്‍ ജീവനായി കരഞ്ഞായില, തന്‍-
പ്രണയത്തിനായി കരഞ്ഞായില..,
എങ്കിലും, പക്ഷേ...,
ആരും കേള്‍ക്കാതെയാ കരച്ചില്‍ നിലച്ചു.
ആ ഇല മുള്‍ച്ചെടികള്‍ക്കിടയില്‍ വീണു,
മുള്ളില്‍ കൊരുത്തു, ആരുമറിയാതായില മരിച്ചു.
തന്റെ പ്രണയിനി മരിച്ചതറിയാതെ-
കാറ്റ് വീണ്ടും വീശുന്നു,
വീണ്ടും പ്രണയങ്ങള്‍ തേടുന്നു....,
കഥാപാത്രങ്ങള്‍.
തുറക്കപ്പെടാത്ത പുസ്തകത്താളുകള്‍,
ആരോ എന്നോ വായിച്ചു മടക്കിയ-
അവസാന താളുകള്‍.,
ആരൊക്കെയോ എഴുതി ജീവന്‍ കൊടുത്തതും,
ആരുടെയൊക്കെയോ വായനയിലൂടെ ജീവിച്ച-
തുമായ ചില ജീവന്റെ തുടിപ്പുകള്‍, ആ-
പുസ്തകങ്ങള്‍ക്കുള്ളിലുണ്ട്.,
അവരെ നമ്മള്‍ കഥാപാത്രങ്ങള്‍ എന്നു വിളിച്ചു.
കഥാപാത്രങ്ങള്‍,
വായനശാലകള്‍ എന്നപേരില്‍ മുറികളില്‍-
അടയ്ക്കപ്പെട്ട, പൊടിയടിച്ചു പുറംചട്ടമങ്ങിയ,
ചിതലുകള്‍ കഴുത്തറുത്തുമുറിക്കുന്ന പാവങ്ങള്‍.
അവര്‍ മരിച്ചു തുടങ്ങിയിരിക്കുന്നു..
ജീവിതത്തില്‍ നിന്നും ചീന്തിയെടുത്ത ഏടുകളും,
വിശ്വവിഖ്യാത ഇതിഹാസങ്ങളും,
ആ സങ്കീര്‍ത്തനവും,. തുടങ്ങിയ-
സൃഷ്ടികളില്‍ ജനിച്ച കഥാപാത്രങ്ങള്‍.
ആരുടെയൊക്കെയോ വായനയിലൂടെ ജീവിച്ചയാ-
കഥാപാത്രങ്ങളെ ഇന്നത്തെ തലമുറകള്‍-
കാണാതെ പോകുന്നുവെന്നത് സത്യമോ...?
അതോ കാലം കാത്തുവച്ച വിധിയോ....?
വായനയില്ലാത്ത ലോകത്തിലെ, വായിക്കപ്പെ-
ടാത്ത പുസ്തകങ്ങളിലെ കഥാപാത്രങ്ങള്‍-
ഇനിയും മരിച്ചുകൊണ്ടേ ഇരിക്കും.
മരിച്ചുകൊണ്ടിരിക്കുന്ന കഥാപാത്രങ്ങള്‍ക്കു-
ജന്മം കൊടുത്തവര്‍ വീണ്ടും പുതിയ കഥാപാ-
ത്രങ്ങള്‍ക്കു ജന്മം-
കൊടുത്തുകൊണ്ടേയിരിക്കുന്നു.......
Sunday, 23 March 2014
ജന്മദാത്രി.
ഒരിക്കലാ ഗര്‍ഭപാത്രമെനിക്കായി കരുതിവച്ചവള്‍,
ചുമന്നെന്നെ ഏറെനാള്‍ ഞാനറിയാതവള്‍.
ഞാനവള്‍ക്കുള്ളില്‍ വേദനയെങ്കിലും,-
തന്നവള്‍തന്‍ രക്തവും ചൂടും ചുവപ്പും.
അറിഞ്ഞില്ല ഞാന്‍ ജീവിക്കിലും ആ ദിനങ്ങളെ,
എണ്ണി കാത്തവള്‍ ഞാന്‍ ജനിക്കും ദിനത്തിനായ്.
എന്നെ പത്തുമാസം ചുമന്നവള്‍, പെറ്റു-
ഈ ലോകസുഖങ്ങളില്‍ ചോരപ്പുതപ്പിനാല്‍.
ഇത്രനാള്‍ ഉദരത്തില്‍ എന്നെ ചുമന്നവള്‍,
ആ നിമിഷം തന്നുതന്‍ ചോര എനിക്കു പുതപ്പായി.
ഏറെനാള്‍ കഴിഞ്ഞറിഞ്ഞു ഞാന്‍, ആ-
നാരി എനിക്കമ്മയാണെന്നതും.
ഒരു വിളിക്കായ് അവളേറെക്കൊതിച്ചതായ വാക്കു-
വിളിച്ചു ഞാനാ നാരിയെ എന്‍ വായാല്‍..,
അമ്മ...അമ്മ...
ഈ വാക്കിന്‍ പവിത്രത അറിയുന്നു ഞാന്‍,-
മറക്കില്ല ഞാന്‍.
ജീവന്‍ തന്നതെനിക്കാ അമ്മ ഇന്നു-
ജീവനായ് മാറി ഈ ജീവിതത്തില്‍.
നിങ്ങളോടൊന്നേ പറയാനാഗ്രഹിക്കുന്നുള്ളൂ ഞാന്‍,-
ജീവനുള്ളിടത്തോളം മറക്കരുതാ വാക്കുകള്‍.,
അറ്റുപോകരുതൊരിക്കലും നിന്‍ അമ്മ തന്‍-
ബന്ധം ഒരു പൊക്കിള്‍ക്കൊടിപോല്‍..,
Friday, 21 March 2014
ദൈവങ്ങളേ നിങ്ങള്‍ക്കൊരു മുന്നറിയിപ്പ്.
ആത്മാവിലഗാധത്തിലിതെന്‍ ദുഃഖത്താല്‍-
കുറിക്കുന്നീവാക്കുകള്‍ ദൈവങ്ങളെ നിങ്ങള്‍ക്കായി.
സര്‍വ്വം ഗ്രഹിക്കും ദൈവങ്ങളറിയുമീ-
ആരുമറിയാത്തവന്‍ വാക്കും വേദനയും.
ഇതു വാക്കുകള്‍,
എന്റെ നോക്കുകള്‍,
ഈ ഭൂമിയില്‍ ഞാന്‍ കണ്ടകാഴ്ചകള്‍.
ചലനം നഷ്ടമായ്,
യാത്രകള്‍ക്കന്ത്യമായ്, ഇതു-
നന്മയാം നീര്‍ച്ചാലുകള്‍ വറ്റിവരണ്ടകാലം.
കരിപുരണ്ടു മങ്ങിയീ പകലുകള്‍,
പേടിസ്വപ്നങ്ങള്‍ വാഴുമീ രാത്രികള്‍,
നിശബ്ദമാ നീതിന്യായങ്ങള്‍,
മൗനമാ സത്യങ്ങള്‍,
ശൂന്യമാ നന്മകള്‍.
ഈ കാഴ്ചകള്‍തന്‍ യാത്രകള്‍ക്കവസാനം-
കത്തിയൊരുപിടിചാരമായിമാറുമീ ഭൂമി.
ദൈവങ്ങളേ...
മരവിച്ചമനസ്സുമായ് നിങ്ങള്‍ക്കായെഴുതുന്നു-
ഞാനീസ്നേഹവാക്കുകള്‍.,
അരുത്..വരരുതൊരിക്കലുമീ, നന്മയെകൊന്നി-
ന്നാ ശവംതിന്നുമീ ഭൂമിയില്‍.
ഇരിക്ക ദൈവങ്ങളെ നിങ്ങള്‍-
സ്നേഹംനിറയും ഉയരങ്ങളില്‍.
ദൈവങ്ങളേ...
ഇതെന്‍ സ്നേഹവാക്കുകള്‍,
ഈ ഭൂമിയില്‍ ഒരുകോണില്‍ മരിച്ചു-
ജീവിക്കുമൊരുവന്‍ നിങ്ങള്‍ക്കേകുന്നൊരു-
മുന്നറിയിപ്പിന്‍ വാക്കുകള്‍.
Friday, 14 March 2014
പ്രതിഫലം.
ഒരിക്കലെന്‍ ഓര്‍മ്മകളാല്‍ ഞാന്‍ കൊല്ലപ്പെടും,
അവയെഞാന്‍ സ്നേഹിച്ചതിനുള്ള പ്രതിഫലമായി-
എടുക്കുമവയെന്റെ ജീവനെ.
ഓര്‍മ്മകളാല്‍ ജീവിച്ചൂ ഞാന്‍,
അന്നാ ഓര്‍മ്മകളാല്‍ മരിക്കും ഞാന്‍.
തീരുമാ അന്ത്യത്തില്‍ എന്റെയീ ജീവിതയാത്ര-
ചില വിടചൊല്ലല്‍ മാത്രം ബാക്കിയാക്കി.
അന്നെന്റെ സ്വപ്നങ്ങളും,
അന്നെന്റെ ദുഃഖങ്ങളും,
അന്നെന്റെ ഓര്‍മ്മകളും,
ദൂരെകേള്‍ക്കുന്ന അലറിക്കരച്ചിലും,
എന്റെ കുഴിക്കരികില്‍ ഒരുവാക്കു മിണ്ടാതെ-
മണ്ണിട്ടുമൂടും എന്നതുസത്യം.
Sunday, 9 March 2014
അച്ഛന്റെ കല്ലറയ്ക്കരികില്‍...
കല്ലേ..,
നിന്നെ നെയ്തുണ്ടാക്കിയ അറയ്ക്കുള്ളിലായ്-
എന്നോ ഉറങ്ങാന്‍ കിടന്നതെന്നച്ഛന്‍.
നാള്‍കള്‍ ഏറെക്കഴിഞ്ഞെങ്കിലും ഇന്നുമതി-
നരികില്‍ കണ്ണീരുമായി നില്‍ക്കുന്നു ഞാന്‍.
അച്ഛനുമെനിക്കുമിടയിലായി ഇന്നിതാ-
ശബ്ദങ്ങള്‍പോലും നിശബ്ദമായിമാറി.
നിശബ്ദതയ്ക്കുള്ളില്‍ മൗനമായെന്നച്ഛന്റെ-
ആത്മാവുതേങ്ങുന്നുണ്ടാവും.
ഇന്നീ കല്ലറയ്ക്കരികില്‍ മെഴുകുതിരികളായി-
കത്തുന്നെന്റെ ദുഃഖവും കണ്ണുനീരും.
ഉണ്ടീ കല്ലറയ്ക്കുള്ളിലെന്‍ ജീവനും,ജീവിതവും,-
ഇന്നു മണ്ണിലലിഞ്ഞു മണ്ണായിമാറി.
ആത്മാവുകളഞ്ഞു ജഡമായിവന്നീ കല്ലറയില്‍,
ഇന്നു മണ്ണായി, അസ്ഥിമാത്രമായി മാറിയിരി-
ക്കാമെന്റെ അച്ഛനുണ്ടായിരുന്നൊരിക്കലൊരു-
ശരീരവും, അതിലോരു ജീവനും.
എന്റെ ജീവന്റെ വൃക്ഷമേ.....
വീണുമുളച്ചതുഞാന്‍ നിന്നില്‍ നിന്നും,
കണ്ടുഞാനെന്‍ കണ്‍മുന്നിലായിതാ-
മഹാവൃക്ഷം കടപുഴകും കാഴ്ച്ചയും.
വിധിതിന്നെന്റെ ജീവന്റെജീവനെ,
തെളിവും ഓര്‍മ്മയും കാത്തുവയ്ക്കാന്‍ ഇനിയീ-
കല്ലറ മാത്രം.
ഹൃദയം നുറുങ്ങുന്നു, കണ്ണുനീര്‍ വഴിതേടുന്നു,
"അച്ഛാ..." എന്നൊന്നു വിളിക്കുവാന്‍, ഒരു-
നോക്കുകാണുവാന്‍, ഒരുവാക്കുമിണ്ടുവാന്‍,
ഓര്‍മ്മകള്‍ക്കപ്പുറം ആഴമായ് കൊതിക്കുന്നെന്റെ-
ഉള്ളിന്റെയുള്ളം.
ശരീരമില്ലെങ്കിലുമച്ഛാ.. എനിക്കുറപ്പുണ്ടെന്‍-
കൂടെയുണ്ടാകും നിന്‍ ആത്മാവുകൂട്ടായി.
മരിച്ചിട്ടില്ലയെന്‍ അച്ഛനെന്‍ ഹൃദയത്തില്‍,
ഇനി മരിക്കുകയുമില്ല ഒരിക്കലുമെന്നില്‍.
ഒന്നേയെനിക്കിന്നു ചെയ്യുവാനാകൂ,
കരയുവാനും,കൂടെ പ്രാര്‍ത്ഥിക്കുവാനും,
കിട്ടുവാനെന്നച്ഛനു സ്വര്‍ഗ്ഗവും ശാന്തിയും.
കല്ലറകാല്‍ക്കല്‍ തൊട്ടുതൊഴുതു ചോദിക്കുന്നു-
ഞാനച്ഛനോടു അനുഗ്രഹം.
തിരികെ മടങ്ങുന്നു ഞാന്‍,
യാത്രയാക്കാന്‍ കഴിയാതെ കിടക്കുന്നയെന്ന-
ച്ഛനരികില്‍ നിന്നും.
ഇനിയീ ലോകത്തിലൊരിക്കലും കണ്ടുമുട്ടില്ല-
ഞാനുമെന്നച്ഛനുമെന്നതു സത്യം.
അച്ഛനില്ലാത്ത ലോകം നടന്നു തീര്‍ത്തൊരിക്കല്‍-
ഞാനുമെത്തുമെന്നച്ഛനരികെ...,
ഞാനുമെത്തുമെന്നച്ഛനരികെ...,
കാലമെത്തിക്കുമെന്നയുമെന്നച്ഛനരികെ..
Thursday, 6 March 2014
മുറിവേറ്റ ജീവിതം
എന്റെ ജീവിതം, എന്റെ മുറിവുകളെ-
പൊതിഞ്ഞുകെട്ടും തുണികഷ്ണങ്ങള്‍ മാത്രം.
ഹൃദയത്തില്‍ വേദനകള്‍ക്കായി മാത്രം-
സമയം കണ്ടെത്തിയ ജീവിതം.
ലോകത്തിനു മുന്നില്‍ ഞാന്‍ സന്തോഷത്തിന്റെ-
മുഖംമൂടിയണിയിച്ച എന്റെ ജീവിതം.
ആ ജീവിതം ഇന്നൊരു കണ്ണുനീര്‍ തുള്ളിയില്‍-
ആശ്വസം തേടുന്നു.
എന്റെ ഓര്‍മ്മകളും, എന്റെ സ്വപ്നങ്ങളും,..
എനിക്കു ദുഃഖങ്ങള്‍ മാത്രം.
കണ്ണുനീര്‍ ഒരു സത്യവും, ജീവിതം ആ-
സത്യത്തെ ചുമന്നുനടക്കും മഹാസത്യവും,.
ഇവയുടെ ലക്ഷ്യം മരണമെന്ന ലോകസത്യവും.
ഇന്നെന്റെ കാത്തിരിപ്പ് ആ മരണത്തിനായാണ്.
ഞാന്‍ മരിക്കുന്ന നാളില്‍,
അല്ല.,
ഞാന്‍ മരിക്കുമൊരു നാളില്‍..,
അന്നെന്റെ ദുഃഖങ്ങള്‍ എന്നില്‍ നിശബ്ദമാകും,
ആ നിശബ്ദത എന്റെ അരികില്‍ ചിലരുടെ കണ്ണുനീരാകും...
Saturday, 22 February 2014
തിരുശേഷിപ്പുകൾ
പഴകി ചിതലെടുത്ത സ്വപ്നങ്ങളും,
ചാരം മൂടിക്കിടക്കുന്ന ആ ഓർമ്മകളും,
എന്റെ ജീവന്റെ ശ്വാസം സഞ്ചരിച്ചുതേഞ്ഞുപോയ മൂക്കും,
ലക്ഷ്യം നശിച്ചു ഇരുളിൽ പൂഴ്ന്ന കണ്ണുകളും,
തുടക്കവും ഒടുക്കവും ഇല്ലാതെ ഏതൊക്കെയോ-
വഴികളിൽ നടന്നു തേഞ്ഞകാലുകളും,
ഇടയ്ക്കിടെ കണ്ണുനനക്കാൻ അഗാധങ്ങളിലെവിടെയോ-
കറച്ചു കണ്ണുനീരും....,
ഇവ എന്റെ കഴിഞ്ഞ ജീവിതയാത്രയിലെ തിരുശേഷിപ്പുകൾ,
ഇവ എന്റെ കഴിഞ്ഞ ജീവിതയാത്രയിലെ തിരുശേഷിപ്പുകൾ,
ഇനിയും ലക്ഷ്യത്തിൽ എത്തിച്ചേരാത്ത യാത്രയിൽ ഞാനും,
എനിക്കു ഊർജ്ജമായി എന്റെ തിരുശേഷിപ്പുകളും....
എനിക്കു ഊർജ്ജമായി എന്റെ തിരുശേഷിപ്പുകളും....
Subscribe to:
Posts (Atom)


































